Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു……സത്യം പറഞ്ഞാൽ ആ അവസരത്തിൽ അവർ കാണിച്ച പക്വതയാണ് ഈ പ്രശ്നം ഗുരുതരമാകാതെ ഇരിക്കാൻ കാരണമായത്…..എന്റെ വിവാഹവിരുന്നിന് വരാൻ വേണ്ടി അച്ഛനും അമ്മയും ഒരുമിച്ചു പോയാണ് അങ്കിളിനെയും ആന്റിയും ക്ഷണിച്ചത്…..പരിഭവം മറന്ന് ആന്റി അങ്കിളിനോടൊപ്പം വരികയും ചെയ്തു…….എല്ലാം പഴയത് പോലെയായെന്ന് കരുതാമെങ്കിലും അമ്മയും വിലാസിനിയാന്റിയും തമ്മിലുള്ള പിണക്കം പൂർണമായും മാറിയോ എന്ന് എനിക്ക് സംശയമുണ്ട്…….എല്ലാം പതിയെ ശരിയാകുമെന്ന് വിശ്വസിക്കുന്നു….ഗംഗയ്ക്ക് എന്നോടുള്ള പിണക്കവും……
പെട്ടന്ന് അങ്ങോട്ട് വന്ന അച്ഛന്റെയും ഏട്ടന്റെയും കൂടെ വാസുദേവൻ അങ്കിളും ഉണ്ടായിരുന്നു…..അങ്കിൾ എന്നോട് വിശേഷങ്ങൾ തിരക്കി……അമ്മയെയും ഏട്ടത്തിയെയും ഭദ്രയെയും കുറച്ചു മുൻപ് അമ്പലത്തിനകത്തു വച്ചു കണ്ടുവെന്നും തമ്മിൽ സംസാരിച്ചുവെന്നും അവർ പറഞ്ഞു….. അങ്കിളും ആന്റിയും അച്ചനോടും ഏട്ടനോടും കുറച്ചു മാറി നിന്ന് സംസാരിക്കവേ ഞാൻ അരികിൽ നിന്നിരുന്ന ഗംഗയോടും ഓരോ വിശേഷങ്ങൾ തിരക്കി…….അവളും എന്നോട് ഓരോന്നൊക്കെ ചോദിച്ചു……..ഗംഗ കോട്ടയത്തേക്ക് ട്രാൻസ്ഫർ വാങ്ങി പോയതിനു ശേഷം ആദ്യമായിട്ടാണ് ഞങ്ങൾ തമ്മിൽ കാണുന്നത്….. ജോലിയെപ്പറ്റിയും ഭദ്രയെപ്പറ്റിയുമെല്ലാം ആ ഹ്രസ്വനേരത്തെ സംഭാഷണത്തിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു……. നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടലായതുകൊണ്ടാകാം ഗംഗ പഴയതെല്ലാം മറന്ന് വളരെ കംഫര്ട്ടബിളായി ആണ് എന്നോട് സംസാരിച്ചത്…..അത് എന്നെ സന്തോഷിപ്പിക്കാതിരുന്നില്ല……..അൽപ്പനേരം കഴിഞ്ഞപ്പോൾ ഗംഗയും അങ്കിളും ആന്റിയും വീട്ടിലേക്ക് മടങ്ങി……….പോകാൻ നേരം എന്നോട് യാത്ര പറഞ്ഞ ഗംഗയെ നോക്കി ചിരിച്ചു കൈ വീശി കാണിച്ചിട്ട് മുഖം തിരിച്ച ഞാൻ ആ കാഴ്ച കണ്ട് ധൃതംഗപുളങ്കിതനായി നിന്ന്…………ദോ എന്റെ പെണ്ണ് എന്നെത്തന്നെ നോക്കി കൊണ്ട് ഇരിക്കുന്ന്……..ഒരുമാതിരി വല്ലാത്ത ദഹിപ്പിക്കുന്ന നോട്ടം……ഞാൻ ചിരിച്ചെങ്കിലും ആ മുഖത്തെ ഗൗരവം വിട്ടൊഴിയുന്നില്ല….. ഉണ്ടക്കണ്ണി
എന്നെ കണ്ണുരുട്ടി പേടിപ്പിക്കുവാണ്…….ഞാൻ ഗംഗയോട് ചിരിച്ചോണ്ട് സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടിട്ടുണ്ടാവും…..പോരാത്തതിന് കൈവീശി കാണിച്ചു കൊണ്ടുള്ള എന്റെ യാത്ര പറച്ചിലും….അന്നേരവും മുഖത്ത് നല്ല ഇളി ആയിരുന്നല്ലോ……എന്റെ ഭഗവതിക്ക് അതൊന്നും ഇഷ്ട്ടപ്പെട്ടിട്ടുണ്ടാവില്ല…….ഹ്മ്മ്…..ഇത് അത് തന്നെ സംഭവം…..അപ്പോഴാണ് കയ്യിലെ ഫോണിന്റെ ഡിസ്പ്ലേ ഓൺ ആക്കിയ നോക്കിയ ഞാൻ ശരിക്കും ഇളിഞ്ഞത്……ഭദ്രയുടെ മിസ്സ്ഡ് കാൾ……ഒന്നല്ല രണ്ടെണ്ണം……അതും ഒരു മിനിറ്റ് മുൻപ്……അമ്പലത്തിൽ കേറുമ്പോൾ ഫോൺ സൈലന്റിൽ ഇട്ടിരുന്നു….പുറത്തിറങ്ങിയപ്പോൾ അത് മാറ്റിയതുമില്ല……ഗംഗയോട് സംസാരിച്ചോണ്ട് നിന്ന സമയത്ത് ഭദ്ര വിളിച്ചതൊട്ടും അറിഞ്ഞുമില്ല……….ഹോ,,, സബാഷ്….ഇന്നെന്റെ തോളിലും
💬 Comments
View all comments