0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 7.7K
എല്ലാവരും ചിരിച്ചപ്പോൾ ചെറുതായൊന്നു ചൂളിപ്പോയി……എങ്കിലും വിരലിലെ ചന്ദനം അവൾ ചെറുതായൊന്നു എന്റെ നെറ്റിയിൽ തൊടുവിച്ച് ബാക്കി എന്റെ കഴുത്തിലും തൊട്ട് തന്നു……നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിൽ കലാപരിപാടികളെല്ലാം ഉണ്ടായിരുന്നു….കുറച്ചു നേരം അതെല്ലാം ഇരുന്നു കണ്ടിട്ട് വീട്ടിൽ പോകാമെന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛന് വലിയ താല്പര്യമൊന്നു ഇല്ലായിരുന്നെങ്കിലും ഏട്ടത്തിയും ഭദ്രയും നിർബന്ധിച്ചപ്പോൾ ആള് മറുത്തൊന്നും പറഞ്ഞില്ല……അമ്മയും ഏട്ടത്തിയും ഭദ്രയും സ്റ്റേജിന്റെ മുന്നിലെ സദസ്സിലേക്ക് പോയപ്പോൾ ദേവൂട്ടിയും അവരുടെ കൂടെപ്പോയി….ഞാനും അച്ഛനും ചേട്ടനും ആൽത്തറയിൽ തന്നെ ഇരുന്നു…….അവിടെയിരുന്നാലും സ്റ്റേജിലേക്ക് നോട്ടം കിട്ടുന്നത് കണ്ട് പരിപാടികൾ ഞങ്ങൾക്ക് കാണാമായിരുന്നു…..പക്ഷെ ഞാൻ പരിപാടിയൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു……… എന്റെ ശ്രദ്ധ മുഴുവൻ സദസ്സിലെ അഞ്ചാമത്തെ നിരയിലെ ഇടത്തു നിന്നും മൂന്നാമത് ഇരിക്കുന്ന പെങ്കൊച്ചിലായിരുന്നു……നിങ്ങൾ വെറുതെ സംശയിക്കേണ്ട,,,,, ആ ഇരുന്നിരുന്നത് എന്റെ പെണ്ണാ…….എന്റെ ഭദ്ര…………സ്റ്റേജിൽ നടക്കുന്ന നൃത്തപരിപാടിയിൽ ആസ്വദിച്ചു മുഴുകിയിരിക്കുവാണ് കക്ഷി….ആ തലയൊന്ന് ചരിച്ച്‌ എന്നെയൊന്ന് നോക്കിയിരുന്നവെങ്കിൽ, ഒന്ന് പുഞ്ചിരിച്ചിരുന്നെവെങ്കിൽ എന്നൊക്കെ കുറെ ഞാൻ ആശിച്ചു….പക്ഷെ എവിടുന്ന്,,,, നിരാശയായിരുന്നു ഫലം….അവളാണെങ്കിൽ പ്രോഗാം കാണുന്നതിൽ തന്നെ മുഴുകിയിരിപ്പാണ്……സ്റ്റേജിൽ പിന്നെ അവളുടെ സ്വന്തം കലാപരിപാടിയാണല്ലോ അരങ്ങേറുന്നത്…..ക്ലാസിക്കൽ ഡാൻസ്……പിന്നെയെങ്ങനെ അവളുടെ ശ്രദ്ധ മാറും……. നൃത്തപഠനം മുടക്കേണ്ടന്നും ഇടയ്ക്ക് പ്രോഗ്രാമെല്ലാം ചെയ്യണമെന്നും ഞാൻ അവളോട് ആവശ്യപ്പെട്ടിട്ടുണ്ട്……കുറെകാലമായി പ്രാക്ടീസ് കുറവാണെന്നും ഇനി പ്രോഗ്രാം ചെയ്യുമ്പോൾ നന്നായി തയ്യാറെടുക്കണമെന്നാണ് ഭദ്ര പറയുന്നത്……അന്ന് രണ്ട് മാസം മുന്നേ പ്രോഗ്രാം അവതരിപ്പിച്ചത് പെട്ടെന്ന് തട്ടിക്കൂട്ടിയ ഒന്നാണെന്നും അന്ന് കാര്യമായി പ്രാക്ടീസ് ചെയ്യാൻ പറ്റാത്തതിനാൽ ആ പെർഫോമൻസിൽ താൻ ഒട്ടും സംതൃപ്തയല്ലന്നാണ് ഭദ്ര പറയുന്നത്…..അമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഭദ്ര ചെറുപ്പത്തിലെ നൃത്തം പഠിച്ചു തുടങ്ങിയത്…പിന്നെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെല്ലാം അവളെ നൃത്തത്തിൽ നിന്നും

💬 Comments

View all comments