Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ആ വിരലുകളെ ഉള്ളം കയ്യിൽ ചേർത്ത് തുടരെ ചുംബിച്ചതും അവൾ ശാന്തമായി ഇരുന്നുകൊണ്ട് നെറ്റിത്തടത്തിൽ വീണു കിടക്കുന്ന മുടിയിഴകൾ കൈകൊണ്ട് ഒതുക്കി വച്ച് എന്റെ മുഖം മുഴുവനും സാരിത്തലപ്പാൽ ഒപ്പിയെടുത്തു……ശേഷം എന്റെ കവിളിണകളിലും താടിയിലും മീശയിലുമെല്ലാം മെല്ലെ തഴുകികൊണ്ട് അവൾ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു…..തെല്ലു ചരിഞ്ഞു കിടന്നു കൊണ്ട് സെറ്റ് സാരിയിൽ പൊതിഞ്ഞു പിടിച്ച ആ വയറിൽ മുഖം പൂഴ്ത്തിയൊന്നു അമർത്തി ചുംബിച്ച് എഴുന്നേറ്റു നേരെയിരുന്ന ഞാൻ കണ്ടത്, അടിവയറിൽ എന്റെ അധരങ്ങൾ പകർന്ന ദിവ്യനുഭൂതിയുടെ പ്രതിഫലനത്താൽ തരളിതയായ പെണ്ണിന്റെ വദനമാണ്………. വീട്ടിലെത്തും വരെയും എന്റെ പെണ്ണിനെ തൊട്ടും തലോടിയും ഇരുന്നതല്ലാതെ വേറെയൊന്നും മിണ്ടിയില്ല……….
വീട്ടിലെത്തുമ്പോൾ സമയം പത്തു മണിയായിരുന്നു……. എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ വന്നപാടെ ഭക്ഷണം കഴിച്ചു…….രാത്രി കിടക്കാൻ നേരം റൂമിൽ ചെന്ന് അമ്പലത്തിൽ പോകുമ്പോൾ ഇട്ട വസ്ത്രം മാറി ഒരു ടീ ഷർട്ടും കാവി മുണ്ടും ധരിച്ചു…… അപ്പോഴാണ് ഭദ്ര റൂമിലേക്ക് വന്നത്….അമ്പലത്തിൽ പോകുമ്പോൾ ഉടുത്ത സെറ്റ് സാരി അവൾ മാറിയിരുന്നില്ല……വന്നപാടെ എന്നെയൊന്നു നോക്കിയിട്ട് ഭദ്ര ദേഹത്ത് സാരിയിൽ കുത്തിയിരുന്ന പിന്നുകൾ അഴിക്കാൻ തുടങ്ങി…. ഞാൻ മെല്ലെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയതും അവൾ വാതിൽക്കൽ വന്ന് എന്നെ വിളിച്ചു…….
‘”അനന്തേട്ടൻ ഇത് എവിടെപ്പോവാ ഈ നേരത്ത്…….. “”
“”ഏയ്യ് എങ്ങോട്ടുമില്ല…. ഞാൻ പുറത്ത് സിറ്റ് ഔട്ടിൽ ഉണ്ടാവും…താൻ ഡ്രസ്സ് മാറിക്കോളു….. “”
“”ഞാൻ ഡ്രസ്സ് മാറുന്നത് കൊണ്ടാണോ ഇപ്പൊ പുറത്ത് പോണേ……””
കണ്ണിറുക്കി കൊണ്ടുള്ള അവളുടെ ആ ചോദ്യത്തിന് ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു എന്റെ മറുപടി……
“”അല്ല ഏട്ടാ,, ഭാര്യ ഡ്രസ്സ് മാറുമ്പോൾ ഭർത്താവ് മുറിയിൽ നിന്നും പോണോ…….?????””
ഇടതു കൈ ഇടുപ്പിൽ കുത്തി കൊണ്ട് മറുകൈ ചുണ്ടിലും അമർത്തി എന്തോ ആലോചിക്കുന്ന ഭാവത്തിലുള്ള ആ നിൽപ്പിൽ പെണ്ണിന്റെ കവിളിണയിലും ചുണ്ടിലും ഒരു കള്ളചിരി തെളിയുന്നത് ഞാൻ കണ്ടു…..
“”വേണ്ടല്ലേ……””
“”വേണ്ടെങ്കിലേ എന്റെ ചെക്കൻ വേഗം അകത്തോട്ട് കേറിക്കെ…എനിക്ക് ഈ വാതിലൊന്ന് അടയ്ക്കണം….
ഒരു ഇളിഞ്ഞ ചിരിയോടെ നിന്നിരുന്ന എന്നെ നോക്കി അത്രയും പറഞ്ഞ് ഇരു കൈയ്യും ഡോറിൽ ചാരിപ്പിടിച്ച് കൊണ്ട് എന്റെ പെണ്ണ്
💬 Comments
View all comments