0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2093
കൊണ്ട് മെല്ലെ ഉരസിക്കൊണ്ട് അത് പറയുമ്പോൾ പെണ്ണിന്റെ പരിഭവം നിറഞ്ഞ കവിളിണകളിലും ഇളംചുവപ്പാർന്ന ആധാരങ്ങളിലും നാണത്താൽ കുതിർന്ന പുഞ്ചിരി വിടർന്നിരുന്നു….. “”അത്രയ്ക്ക് ഇഷ്ട്ടാണോ അനന്തേട്ടനെന്നേ…. “” എന്റെ നെഞ്ചിൽ കൈയ്യമർത്തികൊണ്ട് കാതരയായ് മൊഴിഞ്ഞ വാക്കുകളിൽ നേർത്ത ഒരു ഇടർച്ച എനിക്ക് അനുഭവപ്പെട്ടു….. “”ഇനിയും അങ്ങനെയൊരു ചോദ്യത്തിന് നമുക്കിടയിൽ സ്ഥാനമുണ്ടോ വാവേ…. ഇപ്പൊഴും നീ എന്റെ മനസ്സറിഞ്ഞില്ലേ….. ഇഷ്ട്ടമാണ് ഒരുപാട് നിന്നെ…… ഇപ്പൊഴും…ഇനിയെന്നും…. “” ആ താടിത്തുമ്പിൽ വിരൽ വച്ച് കൊണ്ട് അത് പറയുമ്പോൾ ആയിരം നക്ഷത്രങ്ങളുടെ ശോഭയെ തോൽപ്പിക്കുന്ന സൂര്യഭഗവാന്റെ
കുങ്കുമവർണ്ണത്താൽ മുഖരിതമായിരുന്നു എന്റെ പെണ്ണിന്റെ വദനം……. “”എന്നാലേ ഞാൻ നേരത്തെ അങ്ങനെയൊക്ക ചുമ്മാ പറഞ്ഞതാട്ടോ….എനിക്കറിയാം അനന്തേട്ടനെന്നേ ഒരുപാട് ഇഷ്ട്ടാണെന്ന്…. പിന്നെ അത് ഇടയ്ക്കിങ്ങനെ ഏട്ടന്റെ നാവിൽ നിന്ന് തന്നെ കേൾക്കാൻ ഉള്ള കൊതി കൊണ്ടാ ഞാൻ……. “””” ഒരു കുസൃതിചിരിയോടെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു നിർത്തിയ ഭദ്ര പ്രണയർദ്രമായ എന്റെ നോട്ടം നേരിടാൻ ആകാതെ എന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു….. “”അത് ശരി…അപ്പൊ എന്റെ കള്ളിപ്പെണ്ണിന്റെ മനസ്സിലിരുപ്പ് ഇതായിരുന്നു അല്ലേ….ഇതിനാണോ പൊന്നെ നീ എന്നോട് അങ്ങനെയൊക്കെ പറഞ്ഞെ….. “” “”സോറി ഏട്ടാ……ഏട്ടൻ ഗംഗയോട് അത്രയും ഹാപ്പിയായി സംസാരിച്ചോണ്ട് നിക്കണ കണ്ടപ്പോൾ എനിക്ക് എന്തോ പെട്ടെന്നൊരു കുശുമ്പ്…. ഒന്നുമില്ലേലും ഒരിക്കൽ അനന്തേട്ടനെ കല്യാണം കഴിക്കണമെന്ന് മോഹിച്ച പെണ്ണല്ലേ ഗംഗ…പിന്നെ അന്നേരം ഏട്ടൻ ഫോൺ എടുക്കാതിരുന്നതും കൂടിയായപ്പോൾ എനിക്ക് ശരിക്ക് ദേഷ്യവും സങ്കടമൊക്കെ തോന്നി….. പിന്നെ ഇങ്ങോട്ട് പോരുന്ന വഴി വണ്ടിയിലിരിക്കുമ്പോഴാ ഞാൻ ഓർത്തെ,, ഏട്ടൻ അമ്പലത്തിൽ കയറുമ്പോൾ ഫോൺ സൈലന്റിൽ ഇടുന്നത് ഞാൻ കണ്ടിരുന്നു…. പുറത്തിറങ്ങിയിട്ടും ഫോൺ സൈലന്റ് മോഡിൽ തന്നെയായിരുന്നു കിടന്നിരുന്നേ…പ്രസാദം തൊടുവിക്കാൻ നേരം ഫോൺ റിങ് ചെയ്തപ്പോൾ ഞാൻ അത് ശ്രദിച്ചതാ,….അനന്തേട്ടനോട് ഞാനപ്പോൾ പറയാൻ വിട്ട് പോയി..……”” ചെറിയ ചമ്മലോടെ അത് പറഞ്ഞൊപ്പിക്കുന്ന പെണ്ണിനെ ഞാൻ ആകെയൊന്നു ഉഴിഞ്ഞു നോക്കികൊണ്ട്‌ മൂക്കത്തു വിരല് വച്ചു….. “”കളിയാക്കൊന്നും വേണ്ടാ…. ഇത്തിരി കുശുമ്പും കുന്നായ്മയുമൊക്കെ എല്ലാ പെണ്ണുങ്ങൾക്കും കാണും…. അനന്തേട്ടന്റെ കാര്യത്തിൽ എനിക്കതിത്തിരി കൂടുതലാന്ന് കൂട്ടിക്കോ….. ഇതേയ്,, ഇതെന്റെ മാത്രം സ്വത്താ……“” കള്ളപരിഭവം വെടിയാതെ ചിണുങ്ങി കൊണ്ട് എന്റെ നെഞ്ചിൽ

💬 Comments

View all comments