Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ബന്ധത്തിലുള്ള ഒരു സ്ത്രീയെ അമ്മയ്ക്ക് മുൻപരിചയമുണ്ടായിരുന്നു…….’ഗംഗയുടെ ജാതകദോഷം വീട്ടുകാർക്ക് നേരത്തെ അറിയാവുന്നതായിരുന്നു എന്നും അവർ അത് മറച്ചു വച്ച് കല്യാണം നടത്താനുള്ള ശ്രമത്തിലായിരുന്നു ആദ്യം’ എന്നുകൂടി ആ സ്ത്രീ പറഞ്ഞ് അറിഞ്ഞതോടെ അമ്മയ്ക്ക് ഗംഗയുടെ വീട്ടുകാരോട് അകൽച്ച തോന്നാൻ കാരണമായി……..എന്നാൽ അതിലൊന്നും സത്യമില്ലെന്ന് ഗംഗയുടെ വീട്ടുകാർ വാദിച്ചെങ്കിലും അമ്മ വിശ്വസിച്ചില്ല…… എന്റെ ബന്ധുക്കളിൽ ഭൂരിഭാഗവും അമ്മയുടെ നിലപാടിനെ ന്യായീകരിച്ചപ്പോൾ അച്ഛനും ചേട്ടനും നിസ്സഹായനായി………ഭക്തിയിലും ദൈവവിശ്വാസത്തിലും ഒട്ടും പുറകിൽ അല്ലാത്ത ഏട്ടത്തിയും അമ്മയെ അനുകൂലിച്ചു അന്ന്.. ജ്യോത്സ്യൻ അങ്ങനെയൊക്ക പറഞ്ഞിട്ടും വിവാഹം നടക്കാതെ പോയത് അമ്മയുടെ കടുംപിടുത്തവും വാശിയും കാരണമാണെന്ന് ഗംഗയുടെ വീട്ടുകാരും ആരോപിച്ചു…….ഗംഗയുടെ അമ്മ വിലാസിനിയാന്റിക്കായിരുന്നു കല്യാണം നടക്കാതെ പോയതിൽ ഏറ്റവും നീരസം……….എന്റെ മനസ്സിലുള്ളത് അറിയാവുന്ന ഗംഗ, അതിന്റെ പേരിൽ അപ്പോഴും എന്നെ മറ്റുള്ളവരുടെ മുന്നിൽ എന്നെ കുറ്റപ്പെടുത്തിയില്ലായിരുന്നു……എന്തിന് സ്വന്തം വീട്ടുകാരോട് പോലും അവൾ ഒന്നും പറഞ്ഞില്ല……അതെല്ലാമാണ് എന്നിൽ ഒരു കുറ്റബോധം ബാക്കിയാക്കുന്നത്……..ആ സംഭവത്തിന് ശേഷം അമ്മയും വിലാസിനിയാന്റിയും തമ്മിൽ നല്ല പിണക്കത്തിലായിരുന്നു…..പിന്നെ ഈയടുത്ത കാലത്താണ് അവർ തമ്മിൽ വീണ്ടും മിണ്ടിത്തുടങ്ങിയത്…….അതും അച്ഛന്റെയും വാസുദേവൻ അങ്കിൾന്റെയും ഇടപെടൽ കാരണം…..വിവാഹലോചന മുടങ്ങിയെങ്കിലും അവർ തമ്മിൽ പ്രശ്ങ്ങളൊന്നുമില്ലായിരുന്നു…..ഭാര്യമാർ തമ്മിലുള്ള സൗന്ദര്യപ്പിണക്കം തങ്ങളുടെ സൗഹൃദത്തെ ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു……സത്യം പറഞ്ഞാൽ ആ അവസരത്തിൽ അവർ കാണിച്ച പക്വതയാണ് ഈ പ്രശ്നം ഗുരുതരമാകാതെ ഇരിക്കാൻ കാരണമായത്…..എന്റെ വിവാഹവിരുന്നിന് വരാൻ വേണ്ടി അച്ഛനും അമ്മയും ഒരുമിച്ചു പോയാണ് അങ്കിളിനെയും ആന്റിയും ക്ഷണിച്ചത്…..പരിഭവം മറന്ന് ആന്റി അങ്കിളിനോടൊപ്പം വരികയും ചെയ്തു…….എല്ലാം പഴയത് പോലെയായെന്ന് കരുതാമെങ്കിലും അമ്മയും വിലാസിനിയാന്റിയും തമ്മിലുള്ള പിണക്കം പൂർണമായും മാറിയോ എന്ന് എനിക്ക്
💬 Comments
View all comments