Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
അത് മാറ്റിയതുമില്ല……ഗംഗയോട് സംസാരിച്ചോണ്ട് നിന്ന സമയത്ത് ഭദ്ര വിളിച്ചതൊട്ടും അറിഞ്ഞുമില്ല……….ഹോ,,, സബാഷ്….ഇന്നെന്റെ തോളിലും നെഞ്ചിലും ഭദ്രകാളി മുപ്പത്തി രണ്ട് പല്ലിന്റെ സീല് പതിപ്പിക്കുമെന്നാ തോന്നുന്നേ…….തൃപ്തിയായി…….ഗംഗയെയും വീട്ടുകാരെയും കുറച്ചു മുൻപ് അമ്പലത്തിനകത്തു വച്ച് കണ്ടു എന്നല്ലേ പറഞ്ഞെ……..അപ്പോൾ പിന്നെ മിക്കവാറും പഴയ കാര്യങ്ങളെല്ലാം അമ്മയോ ഏട്ടത്തിയോ പറഞ്ഞ് ഭദ്ര അറിഞ്ഞിട്ടുണ്ടാകും……..’മുൻപ് വിവാഹം ആലോചിച്ച പെൺകുട്ടിയോട് ഭർത്താവ് കുറച്ചു നേരം ഫ്രീയായി സംസാരിച്ചു’ എന്ന് കരുതി ഭാര്യ പ്രശ്നമുണ്ടാക്കോ……ഇനി വല്ല അസൂയയോ കുശുമ്പോ……?? ഏയ് ഇല്ല….. പക്ഷെ ഭദ്ര എന്റെ കാര്യത്തിൽ കുറച്ചു പൊസ്സസ്സീവ് ആണ്…ആ ഒരു സ്ഥിതിക്ക്……..
“”എന്നാ മോനെ നിന്റെ കാര്യം പോക്കാ……നീ പെട്ട്…….നിനക്കിന്നു ശിവരാത്രിയായിരിക്കും……”’
“”ആരാടാ അത്……””
“”ഇത് ഞാനാടാ തെണ്ടി….. “”
“”ഹോ മറ്റവനായിരുന്നോ…എന്റെ മനസ്സ്…. കറക്റ്റ് സമയത്തു വന്നേക്കുവാണ് ആളെ പേടിപ്പിക്കാൻ…. ഒന്ന് പോടാ പന്നി….. എന്റെ ദേവി,,, കാത്തോളണേ.. എന്റെ പെണ്ണിനെ വെറുതെ ഭദ്രകാളിയാക്കല്ലേ……പ്ലീസ്…. “”
അമ്പലത്തിൽ നിന്ന് പോരും വരെയും ഭദ്ര പിന്നെ എന്നോടൊന്നും മിണ്ടിയില്ല….. ഞാൻ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും ഗൗരവത്തോടെയുള്ള മൂളൽ മാത്രമായിരുന്നു മറുപടി……ഇവൾക്ക് ഇത്രയ്ക്ക് അങ്ങ് കെറുവിക്കാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ….. ഇനി ഇപ്പോൾ ഗംഗയുടെ കാര്യം അറിഞ്ഞതിന്റെയാണോ എന്തോ…. സത്യം പറഞ്ഞാൽ ഞാനതെല്ലാം മറന്ന് വരുകയായിരുന്നു….. പെട്ടന്ന് അവിചാരിതമായി ഗംഗയെ ഇവിടെ വച്ച് കാണുമെന്ന് ഒട്ടും പ്രതീഷിച്ചതുമില്ല….. ഒന്ന് സംസാരിച്ചു എന്ന് കരുതി അത് ഇത്രയും പ്രോബ്ലെം ആക്കണോ….. ഒരേത്തും പിടിയും കിട്ടുന്നില്ല ഭദ്രയുടെ മട്ട് കണ്ടിട്ട്….. അല്ലേലും ഈ പെൺപിള്ളേരുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് തിരിച്ചറിയാൻ നമ്മൾ എത്ര മെനക്കെട്ടിട്ടും കാര്യമില്ല…. അതിന് അവര്
💬 Comments
View all comments