0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 7.8K
തന്നെ മനസ്സ് വയ്ക്കണം….. അമ്പലത്തിൽ നിന്നും പോരാൻ നേരം കീ ഏട്ടന്റെ കയ്യിൽ കൊടുത്ത് അവനോട് ഡ്രൈവ് ചെയ്തോളാൻ പറഞ്ഞ് ഞാൻ പുറകിലെ സീറ്റിൽ കയറി…. ഇങ്ങോട്ട് പോരാൻ നേരം ഞാനായിരുന്നു ഡ്രൈവ് ചെയ്തത്……ഭദ്ര ഇന്നോവയിലെ ഏറ്റവും പുറകിലെ സീറ്റിലാണ് കയറിയത്….. അത് കണ്ടതും ഞാൻ ചാടി കയറി അവളുടെ ഒപ്പം ഇരുന്നു….എന്റെ അന്നേരത്തെ വെപ്രാളവും ധൃതിയും ഏട്ടത്തി ശ്രദ്ധിച്ചിരുന്നു….പുള്ളിക്കാരിത്തി എന്നെ നോക്കി ഒരു ചിരി പാസ്സാക്കി.. ഞാൻ ആണേൽ അത് കാണാത്ത മട്ടിൽ പാവത്താനെ പോലെ ഇരുന്നു….. വണ്ടി മെയിൻ റോഡിലേക്ക് എന്റർ ചെയ്ത് പോയിക്കൊണ്ടിരുന്നു….. സമയം ഒമ്പതരയാകുന്നു….അച്ഛനും ഏട്ടനും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്……ഏട്ടത്തി ദേവൂട്ടിയെ ഉറക്കുവാണ്…അമ്മയും ചെറുതായൊന്നു മയങ്ങി തുടങ്ങിയിരിക്കുന്നു….ഭദ്രയാണെൽ പുറംഇരുട്ടിലെ കാഴ്ചകളിൽ കണ്ണും നട്ടിരിപ്പാണ്….. അടുത്തൊരുത്തൻ ഇരുപ്പുണ്ടെന്ന യാതൊരു മൈൻഡും ഇല്ല…..ഏറ്റവും പുറകിലെ സീറ്റിൽ ഞങ്ങൾ രണ്ടു പേരും മാത്രമേ ഉള്ളൂ….വണ്ടിയിലെ ഇരുട്ടിൽ പുറകിലിരിക്കുന്ന ഞങ്ങളെ ആരും പെട്ടന്ന് ശ്രദ്ധിക്കാൻ സാധ്യത ഇല്ല….കിട്ടിയ അവസരം വിനിയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…. ഭദ്രയുടെ മനസ്സിൽ എന്താണന്ന് അറിഞ്ഞേ പറ്റു……ഞാൻ പതിയെ അവളുടെ വലതു കയ്യിൽ തൊട്ടു….അന്നേരം എന്നെയൊന്നു
നോക്കിയതല്ലാതെ അവൾ ഒന്നും മിണ്ടിയുമില്ല കൈ മാറ്റിയതും ഇല്ല…ഹാവു പോസിറ്റീവ് സൈൻ….ധൈര്യമായിട്ട് മുന്നോട്ട് പോകാം……ഞാൻ പതിയെ ആ കൈത്തലത്തിൽ തലോടികൊണ്ടിരുന്നു…..ഭദ്ര അപ്പോഴും പുറത്തേക്ക് തന്നെ നോക്കിയിരിപ്പാണ്…..മൃദുലമായ ആ കൈവിരലുകളിൽ എന്റെ വിരലുകൾ കോർത്തുകൊണ്ട് ഞാൻ മുറുകെപ്പിടിച്ചതും ഭദ്ര മെല്ലെ എന്റെ തോളിലേക്ക് ചാരി….അത് ശരി ഇപ്പൊ ഞാനാരായി……ഇവൾക്ക് എന്നോട് പിണക്കമൊന്നുമില്ലേ….പിന്നെന്തിനാണ് അമ്പലത്തിൽ നിന്ന് പോരാൻ നേരം തൊട്ട് ഇവൾ ഇങ്ങനെ ഗൗരവത്തിൽ നടക്കുന്നത്……ഇത് വരെയൊന്ന് മിണ്ടുക പോലും

💬 Comments

View all comments