0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 7.8K
ചെയ്യാത്ത ആളാ ഇപ്പൊ എന്റെ തോളിൽ ചാരി കിടക്കുന്നേ…..ദൈവമേ ഈ പെണ്ണ് എന്ന് പറയുന്ന അവതാരത്തിന്റെ മനസ്സ് മനസ്സിലാക്കാൻ വല്ല വഴിയും ഉണ്ടോ…എന്തിനാ ഞങ്ങൾ ആണുങ്ങളെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നത്……?? എന്തായാലും കിട്ടുന്നത് ശുഭസൂചനയായത് കൊണ്ട് ഞാൻ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു…..പതിയെ ആ കൈത്തലമുയർത്തി അതിൽ എന്റെ ചുണ്ടുകൾ അമർത്തിയതും പെണ്ണിന്റെ കവിളിണകളിൽ തെളിഞ്ഞ തുടിപ്പും അധരങ്ങളിൽ പടർന്ന പുഞ്ചിരിയും കാറിനകത്തെ അരണ്ട വെളിച്ചത്തിലും എനിക്ക് കാണമായിരുന്നു…എന്റെ തോളിൽ നിന്നും തലയുയർത്തി നേരെ ഇരുന്ന ഭദ്രയെ നോക്കി ഞാൻ ‘എന്തേ’ എന്ന ഭാവത്തിൽ തലയനക്കിയതും ഒന്നുമില്ലെന്നർത്ഥത്തിൽ അവൾ ചുമൽ കൂച്ചി കാണിച്ചു……സെറ്റ് സാരിക്ക് മുകളിലൂടെ ആ വണ്ണത്തുടകളിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു…..പതിയെ ഞാൻ എന്റെ പെണ്ണിന്റെ മടിത്തട്ടിലേക്ക് മുഖം പൂഴ്ത്തി……വീട്ടുകാർ ആരേലും കണ്ടാലോ എന്ന് കരുതി എന്നേ എഴുന്നേൽപ്പിക്കുവാൻ ഭദ്ര ശ്രമിച്ചെങ്കിലും ഞാൻ അതിന് സമ്മതിക്കാതെ ആ തുടകളിൽ മുറുകെ പിടിച്ചു കൊണ്ട് കിടന്നു….ഞാൻ എഴുന്നേൽക്കാൻ സമ്മതിക്കില്ലന്നു മനസ്സിലായതോടെ തെല്ലു പരിഭ്രമത്തോടെയെങ്കിലും ഭദ്ര എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി……പതിയെ മലർന്ന് പരിഭ്രമം കാരണം വിറയ്ക്കുന്ന ആ വിരലുകളെ ഉള്ളം കയ്യിൽ ചേർത്ത് തുടരെ ചുംബിച്ചതും അവൾ ശാന്തമായി ഇരുന്നുകൊണ്ട് നെറ്റിത്തടത്തിൽ വീണു കിടക്കുന്ന മുടിയിഴകൾ കൈകൊണ്ട് ഒതുക്കി വച്ച് എന്റെ മുഖം മുഴുവനും സാരിത്തലപ്പാൽ ഒപ്പിയെടുത്തു……ശേഷം എന്റെ കവിളിണകളിലും താടിയിലും മീശയിലുമെല്ലാം മെല്ലെ തഴുകികൊണ്ട് അവൾ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു…..തെല്ലു ചരിഞ്ഞു കിടന്നു കൊണ്ട് സെറ്റ് സാരിയിൽ പൊതിഞ്ഞു പിടിച്ച ആ വയറിൽ മുഖം പൂഴ്ത്തിയൊന്നു അമർത്തി ചുംബിച്ച്‌ എഴുന്നേറ്റു നേരെയിരുന്ന ഞാൻ കണ്ടത്,

💬 Comments

View all comments