0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 7.8K
കണ്ണിറുക്കി കാണിച്ചു……ഞാൻ മുറിക്കകത്തേക്ക് കയറിയതും ഭദ്ര വാതിലടിച്ചു കുറ്റിയിട്ടു……നേരെ ബെഡിൽ കയറി കാലു രണ്ടും കീഴ്പ്പൊട്ടാക്കി കൈകൾ പുറകിലേക്ക് ഊന്നി കൊണ്ടിരിക്കുന്ന എന്റെ മുഖത്തെ ഗൂഢസ്മിതത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ ഭദ്ര എന്നെനോക്കിയൊന്ന് പുരികമുയർത്തിയതും ഞാൻ ഒന്നുമില്ലന്ന് ചുമൽ കൂച്ചി കാണിച്ചു….. എനിക്ക് പുറം തിരിഞ്ഞു നിന്ന് സാരിയിൽ കുത്തിയിരുന്ന പിന്നുകൾ അഴിച്ച് മാറ്റിയ ഭദ്ര കണ്ണാടിയിൽ നോക്കി അവളുടെ ഇടതൂർന്ന മുടിയിഴകൾ കൈകൊണ്ടു മാടിയൊതുക്കി മുഴുവനായും വലതു തോളിലൂടെ മുൻവശത്തേക്കിട്ടു….. എന്റെ പെണ്ണിന്റെ പ്രവൃത്തികളെ സാകൂതം വീക്ഷിച്ചു കൊണ്ട് ഒരു തലയിണയെടുത്തു കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഞാൻ ബെഡിൽ കാലു രണ്ടും നീട്ടി വച്ച് ഇരുന്നു….. തോളിലെ പിൻ ഊരി മാറ്റി ഞൊറിഞ്ഞുടുത്ത സാരിത്തലപ്പിലെ മടക്കുകൾ നേരെയാക്കിയിട്ട ഭദ്ര തലയുയർത്തി അവളെ തന്നെ നോക്കി കൊണ്ടിരിക്കുന്ന എന്നെയൊന്ന് കാണിക്കാൻ എന്നൊണമോ എന്തോ കണ്ണാടിക്ക് മുമ്പിൽ നിന്ന് ചുമ്മാ ഒന്ന് ദേഹം ചുറ്റി തിരിച്ചു കൊണ്ട് ആകെമൊത്തം സ്വയമൊന്ന് വീക്ഷിച്ചു……’ഹോ,, ഈ കുരിപ്പെന്റെ ക്ഷമ പരീക്ഷിക്കുവാണല്ലോ ദേവീ…. അടിയന്‌ കണ്ട്രോൾ തരണേ….പയ്യെ തിന്നാൽ പനയും തിന്നാമെന്നല്ലേ ശാസ്ത്രം….. ക്ഷമിക്കങ്ങോട്ട്…..’’’മനസ്സ് എന്നെ ഉപദേശിച്ചു……. സാരിത്തലപ്പ് അലസമായി തോളിലിട്ട് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് അവൾ ബെഡിലേക്ക് കയറി എന്റെ കാലുകൾക്കിടയിലൂടെ പുറം തിരിഞ്ഞു വന്ന് മെല്ലെ എന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു…… “”എന്താ ഗംഗയുടെ വിശേഷം….. “” “”എ….ഏ…. ഏത് ഗംഗ…..?? “” ഒന്നുമറിയാത്ത പോലുള്ള എന്റെ മറുപടി കേട്ടപ്പോഴേ പെണ്ണ് തല തിരിച്ചു എന്നെ കടുപ്പിച്ചു നോക്കി…വെറുതെ വെപ്രാളപ്പെട്ട് സീൻ ദുരന്തമാക്കാതെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യണമെന്ന് എനിക്ക് തോന്നി….. “’’ഓ

💬 Comments

View all comments