Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ഗംഗ…. ഇന്ന് അമ്പലത്തിൽ വച്ചു കണ്ട ആ കുട്ടി…. അവൾക്കിപ്പോ എന്താ…. നല്ല വിശേഷം തന്നെ….. “”
“”ഹ്മ്മ്…ഏട്ടത്തി പറഞ്ഞു എന്നോട് എല്ലാം…. ഏട്ടനാ ആ കല്യാണം മുടങ്ങിയതിൽ വിഷമുണ്ടായിരുന്നോ…. “’
“”ഏയ്യ് ഇല്ല അമ്മു..….. വീട്ടുകാർ എല്ലാരും നിർബന്ധിച്ചത് കൊണ്ടാണ് അന്ന് ഞാൻ ആ കല്യാണത്തിന് സമ്മതം മൂളിയത്…അത് ഗംഗയ്ക്കും അറിയാം….അതോണ്ട് അവൾക്കും സങ്കടമൊന്നും ഉണ്ടാകാൻ വഴിയില്ല….ആ വിവാഹം നടക്കരുതെന്നായിരിക്കും ദൈവനിശ്ചയം…ഗംഗയുടെ
ജാതകദോഷവും അമ്മയുടെ എതിർപ്പും എല്ലാം ഒരു നിമിത്തമായി എന്ന് മാത്രം….. “”
“”പാവം…. ജാതകദോഷം കാരണം ഗംഗയ്ക്ക് വരുന്ന ആലോചനകളെല്ലാം മുടങ്ങി പോവാത്രെ….. ഇതിലൊന്നും വിശ്വാസമില്ലാത്ത ഒരു ഒരാള് വന്നാൽ മതിയായിരുന്നു……””
“”ഹ്മ്മ്…അല്ലെങ്കിലും ജാതകത്തിലൊക്കെ എന്തിരിക്കുന്നു…. മനപ്പൊരുത്തത്തിലല്ലേ കാര്യം….നമുക്കുള്ള പോലെ അല്ലേടാ വാവേ……”””
ഭദ്രയുടെ കവിളിണയിലൊന്ന് നുള്ളിക്കൊണ്ട് ഞാനതു പറഞ്ഞപ്പോൾ പെണ്ണ് ആദ്യമൊന്ന് ചിണുങ്ങിയെങ്കിലും പെട്ടന്ന് അവൾ കപട ഗൗരവം നടിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരികിടന്നു….ഇരുകൈകൾ കൊണ്ടും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ആ തോളിൽ മുഖമമർത്തി ഞാൻ ഇരുന്നപ്പോൾ ഇടതുകൈത്തലം കൊണ്ട് ഭദ്രേയെന്റെ കവിളിൽ തലോടികൊണ്ടിരുന്നു…….
“”അല്ലേലും എന്റെ ഈ തങ്കക്കുടത്തിനെ എനിക്ക് തന്നെ തരാൻ വേണ്ടിയാകും ദൈവം എനിക്ക് വന്ന ആലോചനകളെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് മാറ്റിക്കളഞ്ഞത്……””
“”എന്റെ വിധി…. അല്ലാതെന്തു പറയാൻ…. ഇത് പോലെയോരു കാട്ടുകോഴിയെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ മാത്രം ഞാൻ എന്ത് പാപം ചെയ്തോ എന്തോ…. “”
പെണ്ണിന്റെ മുഖത്ത് കുസൃതിചിരി തെളിഞ്ഞു….
“”കാട്ടുകോഴിയോ…ഞാനോ…ആരാടി കാട്ടുകോഴി….. “”
പെണ്ണിന്റെ ഇടുപ്പിൽ മുറുകെ പിടിച്ച് കൊണ്ട് സാരിക്കിടയിലൂടെ കൈ കടത്തി ഞാൻ അവളെ ഇക്കിളിയിട്ടതും പെണ്ണ്
💬 Comments
View all comments