Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
എന്നോട് പറഞ്ഞു….. വീട്ടിൽ വന്നു കാണുമ്പോൾ ഞാൻ അവിടെയുണ്ടെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന്
ഭയന്നാകണം ഭദ്ര സ്ഥിരമായി പോകുന്ന അമ്പലത്തിൽ രേഷ്മ അവളെ കാണാൻ വേണ്ടി എത്തിയത്…..സംസാരിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും രേഷ്മ നിർബന്ധം പിടിച്ചതോടെ അവിടെ വച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ടെന്നു കരുതി ഭദ്ര കൂടുതൽ വാശി പിടിക്കാതെ അയഞ്ഞു കൊടുത്തു……..താൻ ഓസ്ട്രേലിയയിലേക്ക് പോകുന്ന കാര്യം പറയാൻ വേണ്ടിയാണ് രേഷ്മ വന്നത്….പോകുന്ന ദിവസം തന്നെ യാത്രയാക്കാൻ ഞാനും ഭദ്രയും ഉണ്ടാകണമെന്ന് രേഷ്മ അപേക്ഷിച്ചു…..ചെയ്ത തെറ്റിനെല്ലാം ഒരിക്കൽ കൂടി മാപ്പ് പറഞ്ഞ് കരഞ്ഞിട്ടാണ് രേഷ്മ പോയതെന്ന് ഭദ്ര പറഞ്ഞു……എല്ലാ തെറ്റും ഏറ്റു പറഞ്ഞുള്ള അവളുടെ ആ കരച്ചിൽ ഭദ്രയുടെ മനസ്സിൽ ചെറിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നി….എത്രയോക്കെയായാലും കുഞ്ഞു നാള് മുതലേ ഒന്നിച്ചു വളർന്ന ചേച്ചിയോടുള്ള സ്നേഹം കുറിച്ചെങ്കിലും ആ മനസ്സിൽ ബാക്കിയില്ലാതെയിരിക്കില്ലല്ലോ…..അതിൽ ഭദ്രയെ എനിക്ക് കുറ്റപ്പെടുത്താനും സാധിക്കില്ല…….എന്നോട് തുറന്നു പറഞ്ഞില്ലെങ്കിലും രേഷ്മയെ യാത്രയാക്കാൻ പോകണമെന്ന് തന്നെയാണ് അവൾ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി……ദേഷ്യവും വാശിയും മറന്ന് ഭദ്രയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…..സെലിന്റെ മമ്മിയെ ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു….നല്ല കെയർ വേണ്ട സമയമായതിനാൽ സെലിൻ മമ്മിയുടെ കൂടെ തന്നെയാണ്…മാത്രമല്ല അവൾ ലീവ് കുറച്ചു നാളുകൾ കൂടി എക്സ്റ്റൻഡ് ചെയ്തു….മായയും ഇടയ്ക്ക് വിളിക്കാറുണ്ട്…വിഷ്ണുവുമായുള്ള അവളുടെ വിവാഹം ഈ വർഷം തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്…..
കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണ കള്ളക്കടത്തിനെപ്പറ്റി അന്വേഷിക്കാൻ എത്തിയ നാഷണൽ ഇൻവെസ്റ്റിഗഷൻ ഏജൻസിയെ അസിസ്സ്റ്റ് ചെയ്യുന്നതിനു വേണ്ടി സ്റ്റേറ്റ് പോലീസിൽ നിന്നും അലോട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥരിൽ രാജശേഖർ സാറും ഉണ്ട്….ദേശീയ പ്രാധാന്യം ഉള്ള ആ കേസിന്റെ തിരക്കുകളിൽ മുഴുകിയതോടെ സാറിന് സുദേവന്റെ കേസ് കാര്യമായി ഫോളോ അപ്പ് ചെയ്യാൻ സാധിക്കുന്നില്ല….അതിനാൽ കേസിന്റെ അന്വേഷണചുമതല താൽക്കാലികമായി അന്വേഷണസംഘത്തിൽ തന്നെയുള്ള സി ഐ മോഹൻകുമാർ സാറിനെ ഏൽപ്പിച്ചിരിക്കുകയാണ്…..അദ്ദേഹത്തെയും എനിക്ക് ശേഖർ സാർ മുഖേന മുൻപരിചയമുണ്ട്…..ഇത്രയും ദിവസമായിട്ടും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ സുദേവനുമായി ബന്ധപ്പെട്ട സെക്സ് റാക്കെറ്റിൽ നിന്നും ഇപ്പോഴും ഭദ്രയ്ക്ക് ഭീഷണി നിലനിൽക്കുന്നുണ്ടാകാം എന്നുള്ള തന്റെ
💬 Comments
View all comments