0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2116
അനുമാനം ഇനിയും കാര്യമാക്കണ്ടാന്ന് ശേഖർ സാർ പറഞ്ഞു……വിവാഹം കഴിഞ്ഞ ഭദ്ര ഇപ്പോൾ മുൻപത്തേക്കാൾ സേഫ് ആയ സ്റ്റാറ്റസിൽ ആണെന്നറിഞ്ഞപ്പോൾ അവർ പിന്മാറിയിട്ടുണ്ടാകാനും സാധ്യത ഉണ്ടെന്ന് സാർ സൂചിപ്പിച്ചു…..അല്ലെങ്കിലും സാർ പറയുന്ന പോലെ എത്ര നാൾ ഇങ്ങനെ പേടിച്ചു കഴിയാൻ സാധിക്കും….. ഓഡിറ്റിങ് വർക്കുകൾ നടക്കുന്നതിനാൽ ഓഫീസിൽ ഇപ്പോൾ നല്ല ജോലിത്തിരക്കാണ്.. ഒപ്പം ഡിപ്പാർട്മെന്റ് ഹെഡ് ആയതിനാൽ അതിന്റെതായ ഉത്തരവാദിത്വങ്ങളും ജോലിഭാരവും കൂടി ആയതോടെ ആകെ നട്ടം തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ്….. വീട്ടിലെത്തിയാലും മിക്കവാറും സമയം ലാപ്ടോപ്ന് മുമ്പിൽ ഓഫീസ് വർക്കുകളുമായി മല്ലിട്ടിരിക്കും……ഭദ്രയുടെ കാര്യങ്ങളൊന്നും വേണ്ട പോലെ ശ്രദ്ധിക്കാനും സാധിക്കുന്നില്ല……എന്റെ ജോലിത്തിരക്കുകൾ മനസ്സിലാക്കി പക്വതയോടെ പെരുമാറുന്ന അവൾ അതിലൊന്നും ഒരു പരാതിയും പറയുന്നില്ലെങ്കിലും എന്റെയൊപ്പം അധികം സമയം ചിലവഴിക്കാൻ സാധിക്കാത്തതിൽ അവൾക്ക് സങ്കടമുണ്ടെന്നു എനിക്കറിയാം….വീട്ടിലെ ജോലിത്തിരക്കുകൾക്ക് പുറമെ നൃത്തപരിശീലനവും പിജി പഠനവുമായി ഭദ്രയും ബിസി ആണ്... എന്റെ ഒഴിച്ച് കൂടാനാവാത്ത ജോലി തിരക്കുകൾ കാരണമാണ് കുറച്ചു നാളുകളായി പ്ലാൻ ചെയ്യുന്ന ഞങ്ങളുടെ ഹണിമൂൺ ട്രിപ്പ്‌ ഇങ്ങനെ നീണ്ടു പോകുന്നത്………എല്ലാ തിരക്കുകൾക്കും കുറച്ചു നാളത്തേക്ക് അവധി കൊടുത്ത് ഞാനും എന്റെ പ്രിയതമയും മാത്രമുള്ള ആ ഒരു ലോകത്തെ അസുലഭമുഹൂർത്തങ്ങൾ നിറഞ്ഞ
മനോഹരദിനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ ഇരുവരും………. ഓഫീസിലെ തിരക്കുകൾ കാരണം ഒരു ദിവസം രാത്രി പതിവിലും വൈകിയാണ് ഞാൻ വീട്ടിലെത്തിയത്…. വരാൻ വൈകുന്നത് കണ്ട് ഭദ്ര വിളിച്ചിരുന്നു….. സാധാരണ എന്റെ കാറിന്റെ ശബ്ദം കേൾക്കുമ്പോഴേ ഉമ്മറത്തുണ്ടാകാറുള്ള പെണ്ണാണ്….ഇന്ന് കാണുന്നെയില്ല….. ഹാളിൽ ഇരിക്കുന്ന അമ്മയോട് ഭദ്രയെ തിരക്കിയപ്പോൾ അവൾ റൂമിലുണ്ടെന്നും തലവേദനയാണെന്ന് പറഞ്ഞ് ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ കിടക്കുകയാണെന്നും പറഞ്ഞു….എന്നെക്കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച ദേവൂട്ടിയെ എടുത്ത് ഒക്കത്തിരുത്തി കൊണ്ട് കയ്യിൽ കരുതിയ ചോക്ലേറ്റ്സ് അവൾക്കു കൊടുത്തു…..ചോക്ലേറ്റ്സ് കണ്ടതും കിന്നരിപ്പല്ലുകൾ കാണിച്ചു കൊണ്ട് പൊട്ടിച്ചിരിച്ച ചുന്ദരി പെണ്ണിന്റെ കവിളിലൊരു മുത്തവും കൊടുത്തതോടെ അവളെന്റെ തോളിലേക്ക് തലയമർത്തി കിടന്നു…..ഇപ്പോഴത്തെ ശാന്തതയൊന്നും നോക്കണ്ട, ഭൂലോക വികൃതിയാണ് ആള്…..ഒരു ദിവസം ഞാൻ ഭദ്രയെ ‘വാവേ’ന്ന് വിളിച്ചു കെട്ടിപ്പിടിക്കുന്നത് കണ്ടോണ്ട് വന്ന ഈ കുറുമ്പി “നാനാ ച്ഛരിയച്ന്റെ വാവാ…. “”എന്ന് പറഞ്ഞ് ചാടി എന്റെ മടിയിൽ കേറി ഇരുന്ന്

💬 Comments

View all comments