0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2117
കുറേ ബഹളമുണ്ടാക്കി…..എന്നിട്ടും അവളെ ദേഷ്യം പിടിപ്പിക്കാനെന്നോണം എന്നോട് ചേർന്നിരുന്ന് എന്നെ ഉമ്മ വയ്ക്കാൻ നോക്കിയ ഭദ്രയെ ആ രണ്ട് കുഞ്ഞികൈ കൊണ്ടും കുറെ തല്ലി ചീറി വിളിച്ചു എന്റെ ചുന്ദരിവാവ……ദേവൂട്ടിയെ താഴെ ഹാളിലെ സോഫയിൽ ഇരുത്തി ഞാൻ മുകളിലെ റൂമിലേക്ക് ചെന്നു..…. ബെഡിൽ എതിർ വശത്തേക്ക് ചരിഞ്ഞു കിടപ്പാണ് എന്റെ പെണ്ണ്….ലാപ്ടോപ് ബാഗ് ടേബിളിൽ വച്ച് ഞാനവളുടെ അരികിൽ പോയിരുന്നു……ഉറക്കമാണോ എന്തോ കണ്ണടച്ച് കിടക്കുവാണ് അവൾ …..മുടിയിഴകളിലൊന്ന് തലോടി കൊണ്ട് നെറുകയിലൊന്ന് മുത്തിയതും അവൾ കണ്ണ് തുറന്നു……. “”എന്ത് പറ്റി വാവേ…ഈ സമയത്തൊരു ഉറക്കം…നിനക്ക് തലവേദനയാണെന്ന് അമ്മ പറഞ്ഞുല്ലോ…”” “”ഹ്മ്മ്…. എന്താന്നു അറിയില്ല,, വൈകുന്നേരം നേരം തൊട്ട് തുടങ്ങിയതാ….. “” “”നേരത്തെ എന്നെ വിളിച്ചപ്പോൾ എന്താ പറയാഞ്ഞേ…. വരുമ്പോൾ ഞാൻ മെഡിസിൻ വല്ലോം വാങ്ങി കൊണ്ട് വരുമായിരുന്നില്ലോ…. “” “”സാരമില്ല ഏട്ടാ,, തലവേദനയുടെ ടാബ്‌ലെറ്റ്സ് ഏട്ടത്തിയുടെ കയ്യിൽ ഉണ്ടായിരുന്നു…ഞാനതൊരണ്ണം കഴിച്ചു….. “” “”നീ കിടന്നോ,, ഞാനൊന്ന് കുളിച്ചിട്ട്‌ വരാം……”” “”ഇച്ചിരി നേരം കൂടി എന്റെയടുത്ത് ഇരിക്ക് ഏട്ടാ…. “” നെറുകയിലൊന്ന് തലോടി കൊണ്ട് മുത്തിയിട്ട് ബെഡിൽ നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞ എന്നെ പിടിച്ചവൾ അരികിൽ തന്നെയിരുത്തി….. എന്നിട്ട് ഒന്ന് കൂടി എന്റെ അരികിലേക്ക് ചേർന്നിരുന്നു….. “”എന്നെ വിട്ടേ അമ്മുസേ…ഞാനാകെ മുഷിഞ്ഞിരിക്കുവാ.. വിയർപ്പ് മണം ഉണ്ടാകും.. പെട്ടന്ന് കുളിച്ചിട്ട് വരാം….. “” “”ആ വിയർപ്പ് മണം കിട്ടാൻ വേണ്ടി തന്നെയാ ഇവിടിരിക്കാൻ പറഞ്ഞേ…. മര്യാദയ്ക്കവിടിരുന്നോ…….”” ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൺസ്‌ ഊരി മാറ്റി എന്റെ നെഞ്ചിൽ മുഖമിട്ടു ഉരച്ചു കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തിയ പെണ്ണ് കെറുവ് നടിച്ചു ….. പുറത്തു കൂടെ കയ്യിട്ട് എന്നെ മുറുകെ പുണർന്ന ഭദ്രയെ കുറച്ചു നേരം അങ്ങനെയിരിക്കാൻ അനുവദിച്ചിട്ട് ഞാൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു…… “”ഏട്ടാ നാളത്തെ കാര്യം….?? “” പെട്ടന്ന് തലയുയർത്തിയ ഭദ്ര എന്റെ താടിയിൽ തലോടി കൊണ്ട് ചോദിച്ചു…. “”ഓർമ്മയുണ്ട് പൊന്നെ…നാളെ നമ്മളൊരുമിച്ച് രാവിലേ നേരത്തെ ഇറങ്ങും.. നേരെ അമ്മുസിനെ അവിടെ വിട്ടിട്ട് രേഷ്മയോട് സംസാരിച്ച് അവളോട് ഗുഡ് ബൈ യും ഹാപ്പി ജേർണിയും നേർന്ന് ഞാൻ നേരെ

💬 Comments

View all comments