0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2122
ഇടതു കവിളിലെ ചുവന്ന പാട് എന്റെ ശ്രദ്ധയിൽപ്പെട്ടത്…... “”ഇതെന്താ ഏട്ടത്തി ഇടത്തെ കവിള് ചുവന്നിരിക്കുന്നെ…. “” “”ഏ……എന്ത്…. “” “”കവിളെന്താ ചുവന്നിരിക്കുന്നെന്ന്….”” എന്റെ ചോദ്യം കേട്ട് പെട്ടന്ന് പരിഭ്രമം മിന്നി മറഞ്ഞ ഏട്ടത്തിയുടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ പിന്നെയും ചോദിച്ചു…… “”ഏയ്യ്…. അത്…. അതൊന്നുമില്ലടാ…..എന്തോ പ്രാ.. പ്രാണിയോ മറ്റോ മുഖത്ത് അരിച്ചപ്പോൾ ഞാൻ പെട്ടന്ന് മാന്തിയതാ…അതിന്റെ പാടാകും…”” ഇടതു കൈത്തലം കൊണ്ട് പാട് മറച്ചു പിടിച്ചു നിന്ന് എന്റെ മുഖത്തു നോക്കാതെ ഏട്ടത്തി സംസാരിക്കുമ്പോൾ ആ വാക്കുകൾ മുറിയുന്നതും മുഖത്താകെ പരിഭ്രമം നിറയുന്നതും ഞാൻ തിരിച്ചറിഞ്ഞു….എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ കാപ്പി ഉണ്ടാക്കുന്നതിൽ മാത്രം മുഴുകി നിൽക്കുന്ന ഏട്ടത്തിയുടെ മുഖത്തെ പാടുകൾ ഞാൻ ശരിക്കും ശ്രദ്ധിച്ചു നോക്കി കുറച്ചു നേരം….
കൈവിരൽപ്പാടുകളാണത്…നാലു വിരൽപ്പാടുകളും ശരിക്കും നല്ല കനത്തിൽ തന്നെ പതിഞ്ഞിട്ടുണ്ട്…. ഏട്ടത്തിക്ക് എന്തായാലും നന്നായി വേദനിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്…. എന്റെ നോട്ടം ആ പാടുകളിലേക്ക് തന്നെയാണെന്ന് മനസ്സിലായതും തല ഉയർത്തി എന്നെ നോക്കിയ ഏട്ടത്തിയുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു…. ആ നോട്ടത്തിലെ ദയനീയത മനസ്സിലായതും ഞാൻ ഏട്ടത്തിയുടെ ഇരുതോളിലും പിടിച്ച്‌ എന്റെ നേരെ തിരിച്ചു നിർത്തി….. “”ഏട്ടൻ തല്ലിയോ ന്റെ ഏട്ടത്തീനെ….. “” “”ഹ്മ്മ്….’’’ തല കുനിച്ചു കൊണ്ടുള്ള ഒരു മൂളൽ മാത്രമായിരുന്നു മറുപടി…എന്നാൽ അപ്പോഴേക്കും നിയന്ത്രണം വിട്ട് കൊണ്ട് ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു….. “”ഏയ്യ്,, ഏട്ടത്തി കരയല്ലേ…. കരയല്ലേ പ്ലീസ്…. “” കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയ ഏട്ടത്തിയെ ആശ്വസിപ്പിക്കാനാകാതെ ഞാൻ ബുദ്ധിമുട്ടി…. എന്റെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അൽപനേരം കരഞ്ഞ ഏട്ടത്തി പെട്ടന്ന് ഇരു കണ്ണുകളും വാശിയോടെ തുടച്ചു.. എന്നെ നോക്കി ആ പാവം പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു….. “”സാരമില്ലടാ…ഏട്ടത്തിക്ക് കുഴപ്പൊന്നുമില്ല…ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിന്‌ അറിയാതെ തല്ലിപ്പോയതാ…അല്ലാതെ വേറെയൊന്നുമില്ല…. “” ഞാൻ കവിളിലേ പാടുകളിലൂടെ വിരലോടിക്കവേ എന്റെ കൈത്തലത്തിൽ മുഖം ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടത്തി എന്നെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു…… “”നീ ഇത് അവൾക്ക് കൊണ്ട് കൊടുക്കാൻ നോക്കിയേ ചൂടോടെ….”” പാത്രത്തിൽ നിന്നും ചുക്ക് കാപ്പി ഒരു ടീ കപ്പിലേക്ക് പകർന്നെടുത്തു

💬 Comments

View all comments