0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2123
കൊണ്ട് ഏട്ടത്തി പറഞ്ഞു… “”എന്താ ഏട്ടത്തി പ്രശ്നം…എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയു…അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞ് ഞങ്ങൾ ഏട്ടനോട്‌ സംസാരിക്കാം….. “” “”ഏയ് എന്ത് പ്രശ്നം…ഒരു പ്രശ്നവുമില്ലടാ…നീ പോകാൻ നോക്കിയേ…. ഹ്മ്മ്.. ഇത് കൊണ്ടക്കോ…”” കോഫീ കപ്പ്‌ എടുത്ത് എന്റെ കയ്യിൽ തന്നിട്ട് ഏട്ടത്തി എന്നോട് പറഞ്ഞു…. “”എന്നെ പറഞ്ഞു വിട്ടിട്ട് ഇവിടെ ഒറ്റയ്ക്കിരുന്നു കരയാനല്ലേ…അതിനെന്തായാലും ഞാൻ സമ്മതിക്കല്ലേ… ഈ മുഖം കഴുകിയിട്ട് പോയി കിടക്കാൻ നോക്ക്….”” “”കിടന്നിട്ട് ഉറക്കം വന്നില്ലടാ…കുറച്ചു നേരം ഹാളിലിരിക്കാമെന്ന് കരുതി വന്നതാ.. അപ്പോഴാ ഇവിടെ ലൈറ്റ് കണ്ടെ…. “” “”ദേവൂട്ടിയുണ്ടോ റൂമിൽ…??”” “”ഇല്ല,, അവളിന്ന് അച്ഛന്റെയും അമ്മയുടെയും റൂമിലെ കിടന്നേ…”” “”ഏട്ടൻ….?? “” “”ഉറങ്ങി…. “” “”ഹ്മ്മ്…ഏട്ടത്തി എന്തായാലും തനിച്ചിരുന്ന് ഉറക്കം കളയണ്ടാ…ആദ്യം ഈ മുഖമൊക്കെയൊന്ന് കഴുകിയെ….”” ഏട്ടത്തിയെ അവിടെ തനിച്ചിരിക്കാൻ വിട്ടാൽ രാത്രി മുഴുവൻ ആ പാവം അവിടെയിരുന്നു കരയുമെന്ന് അറിയാകുന്നത് കൊണ്ട് ഞാനതിനു സമ്മതിച്ചില്ല..അടുക്കളയിലെ സിങ്കിൽ തന്നെ മുഖം കഴുകി വന്ന ഏട്ടത്തിയെ ഞാൻ റൂമിൽ കൊണ്ട് ചെന്ന് വിട്ടു…ഏട്ടനുമായി വഴക്ക് ഉണ്ടായതും ഏട്ടൻ തന്നെ തല്ലിയതുമൊന്നും ആരോടും പറയരുതെന്ന് ഏട്ടത്തി എന്നോട്
ആവശ്യപ്പെട്ടു….ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും ഏട്ടത്തി പറഞ്ഞു…തല്ക്കാലം ആരോടും ഒന്നും പറയുന്നില്ലന്നും പക്ഷേ,ഇനിയും ഇങ്ങനെ ആവർത്തിച്ചാൽ ആ കാര്യം വീട്ടിൽ എല്ലാവരെയും അറിയിക്കണമെന്നും ഏട്ടനോട് ഞങ്ങൾക്ക് ചോദിക്കണമെന്നും ഞാൻ ഏട്ടത്തിയോട് നിർബന്ധം പറഞ്ഞു…ഭാര്യയുമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നാൽ അതിന്റെ പേരിൽ ഭാര്യയെ തല്ലുന്ന ഒരു ഭർത്താവിനെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. അതിപ്പോൾ സ്വന്തം ചേട്ടനാണെങ്കിൽ പോലും…കാര്യം ഏട്ടനും ഏട്ടത്തിയും തമ്മിൽ വഴക്കും വർത്തമാനവും ഉണ്ടാകാറുണ്ടെങ്കിലും ആ പിണക്കങ്ങൾക്ക് അധികം ആയുസ്സുണ്ടാകാറില്ല….അപ്പോൾ പിന്നെ അവർക്കിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നെ ശരിക്കും വിഷമിപ്പിക്കുന്നുണ്ട്……അവർ എല്ലാ കാലവും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനല്ലേ എനിക്ക് ആഗ്രഹിക്കാനാകൂ….അവർക്കിടയിലെ പ്രശ്നങ്ങൾ എന്ത് തന്നെയായാലും അത് എത്രയും പെട്ടന്ന് പരിഹരിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു….. ഏട്ടത്തി മുറിയിൽ കയറി വാതിലടച്ചതിനു ശേഷമാണ് ഞാൻ എന്റെ റൂമിലേക്ക് പോന്നത്…. “”ഇതെന്താ ചുക്ക് കാപ്പി….അനന്തേട്ടൻ ഉണ്ടാക്കിയതാണോ…….”” ബ്ലാക്ക് കോഫി ഉണ്ടാക്കി കൊണ്ട് വരാൻ പോയ ഞാൻ

💬 Comments

View all comments