Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ഫലമായി പ്ലസ്ടു പാസായി കഴിഞ്ഞുള്ള ഒരു വർഷം ഭദ്രയെ അവർ പഠിക്കാൻ വിട്ടില്ല…സുരേന്ദ്രനങ്കിൾ അതിനെ കുറെ എതിർത്തെങ്കിലും ഭാനുമതി ആന്റി സമ്മതിച്ചില്ല…..സത്യം പറഞ്ഞാൽ അങ്കിളിന് ആന്റിയോടുള്ള ഈ വിധേയത്വത്തിന് മറ്റൊരു കാരണം കൂടി ഉണ്ടെന്ന് ഭദ്ര പറഞ്ഞാണ് ഞാൻ അറിഞ്ഞത്……..പത്തു ഇരുപത്തിയഞ്ചു വർഷം മുൻപ് അങ്കിളിന് ആദ്യം ഗൾഫിലായിരുന്നു ജോലി…പിന്നെയിടയ്ക്ക് സാമ്പത്തികമാന്ദ്യം കാരണം ജോലി നഷ്ട്ടപ്പെട്ട അങ്കിൾ നാട്ടിലേക്ക് മടങ്ങി പോന്നു……സാമ്പത്തികപരമായി വളരെ മോശം അവസ്ഥയിൽ ആയിരുന്നു അപ്പോൾ അദ്ദേഹം…നാട്ടിൽ മറ്റൊരു ജോലി കണ്ടെത്താനാകാതെ വിഷമിച്ച അങ്കിളിന് വീട്ട് ചെലവുകളും മക്കളുടെ പഠനവും എല്ലാം വലിയ ബുദ്ധിമുട്ടുകളായി……ഇപ്പോൾ അവർ താമസിക്കുന്ന വീട് മുൻപ് അവരുടെ തറവാട് വീട് ആയിരുന്നു….സ്വത്ത് ഭാഗം ചെയ്യുമ്പോൾ ആ വീട് ഭദ്രയുടെ അച്ഛനു നൽകണമെന്നായിരുന്നു അവളുടെ മുത്തച്ഛൻ ആദ്യം ആഗ്രഹിച്ചിരുന്നത്……എന്നാൽ സ്വന്തം ചേട്ടന്റെ അവസ്ഥ മനസ്സിലാക്കിയ ഭദ്രയുടെ അച്ഛൻ വീട് ചേട്ടന് നൽകുവാനും താനും ഭാര്യയും മക്കളും മറ്റൊരു സ്ഥലത്ത് വീട് വച്ച് മാറി താമസിച്ചു കൊള്ളാമെന്നും പറഞ്ഞതിനാൽ തറവാട് വീട് സുരേന്ദ്രനങ്കിളിന് ലഭിച്ചു….അന്ന് സ്വന്തമായി അംബാസ്സിഡർ കാർ ഉണ്ടായിരുന്ന ഭദ്രയുടെ അച്ഛന് അത് ടാക്സിയായി ഓടിക്കവേ ഭേദപ്പെട്ട വരുമാനം ലഭിച്ചിരുന്നു…….പിന്നീട് കുറച്ചു കാലം കഴിഞ്ഞ് സാമ്പത്തികമായി മെച്ചപ്പെട്ട ഭാനുമതി ആന്റിയുടെ വീട്ടുകാർ പലചരക്കു കട തുടങ്ങുവാൻ സുരേന്ദ്രനങ്കിളിനെ സാമ്പത്തികമായി ഒരുപാട് സഹായിച്ചു…….മാത്രമല്ല ദിനേഷേട്ടന്റെയും രേഷ്മയുടെയും വിദ്യാഭ്യാസചിലവുകൾ വഹിച്ചതും ദിനേശേട്ടനെ വിദേശത്തു ജോലി ശരിയാക്കിയതും ആന്റിയുടെ വീട്ടുകാരുടെ സ്വാധീനത്തിലായിരുന്നു…..സ്വന്തം വീട്ടുകാരുടെ പണത്തിന്റെ കൊഴുപ്പിൽ മതി മറന്ന ഭാനുമതി ആന്റിക്ക് സാധുവായ അങ്കിളിനെ പുച്ഛമായിരുന്നു…….ഭാര്യവീട്ടുകാരോടുള്ള കടപ്പാടിന്റെ പേരിൽ അവരോട് അങ്കിൾ കാണിച്ച അമിതമായ വിധേയത്വം
💬 Comments
View all comments