Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
വർഷങ്ങളിലായിരുന്നു…..വല്യമ്മയുടെ കുത്തുവാക്കുകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടിയ നാളുകൾ…..മനസ്സമാധാനത്തോടെ അവൾ ഉറങ്ങിയ നാളുകൾ…..ഒടുവിൽ ഡിഗ്രി പഠനത്തിനു ശേഷം ആ സന്തോഷത്തിനും സമാധാനത്തിനും വിരാമമിട്ട് കൊണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അവളെ ഏറെയും വേദനിപ്പിച്ചത് സുമംഗലാമ്മയുമായി വേർപിരിയുന്നതായിരുന്നു…..അത്രമാത്രം അവരുമായി ഭദ്രയ്ക്ക് ആത്മബന്ധം ഉണ്ടായിരുന്നു…..ഭദ്ര വീട്ടിലേക്ക് മടങ്ങിയതിന് ശേഷം തനിച്ചായ സുമംഗലാമ്മയെ മീനാക്ഷിയുടെ സഹോദരൻ വിദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി……വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന ആ അമ്മ പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മരണപ്പെട്ടു……മൃതശരീരം നാട്ടിലേക്ക് കൊണ്ട് വരാതെ അവിടം തന്നെ അടക്കം ചെയ്തതിനാൽ ആ അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ പോയ സങ്കടം ഇന്നും ഒരു നീറ്റൽ ആയി ഭദ്രയുടെ ഉള്ളിൽ ഉണ്ട്….. പിൽക്കാലത്തു വൈഗയുടെ വിയോഗവും അവൾക്ക് സമ്മാനിച്ചതും അതെ വേദനയാണ്………
ഡിഗ്രി പാസ്സ് ആയതിനു ശേഷം നാട്ടിലെ ഒരു പ്രൈവറ് ട്യൂഷൻ സെന്ററിൽ ഭദ്ര ടീച്ചറായി ജോലി ചെയ്തിരുന്നു…..അല്പം കൂടി മുതിർന്ന ആ ഇരുപത്തിമൂന്ന്കാരിക്ക് തന്നെ ദ്രോഹിക്കാൻ മാത്രം ഉന്നം വച്ച് നടക്കുന്ന വല്ല്യമ്മയുടെ മുമ്പിൽ തലതാഴ്ത്താതെ നിവർന്നു നിൽക്കാൻ ചെറുതെങ്കിലും സ്വന്തമായി ഒരു ജോലിയും വരുമാനവും അത്യാവശ്യമായിരുന്നു…...പിന്നീട് വിവാഹശേഷം സുദേവന്റെയൊപ്പം ബാംഗ്ലൂരിലേക്ക് മാറി താമസിക്കേണ്ടി വരുമെന്ന് കരുതിയാണ് ഭദ്ര ആ ജോലി ഉപേക്ഷിച്ചത്…..ഇന്ന് എന്നിൽ നിന്നും ഒളിച്ചോടാൻ ഒരു കാരണമെന്നൊണമായിരുന്നു അവൾ ആതിരയോടെ സഹായത്തോടെ പെട്ടന്ന് തന്നെ മറ്റൊരു ജോലിക്ക് ശ്രമിച്ചതും…….വല്ല്യമ്മയുടെ പീഡനങ്ങളിൽ നിന്നും അയാളുടെ സഹോദരൻ നടേശന്റെ കഴുകൻ കണ്ണുകളിൽ നിന്നും രക്ഷ നേടിയതിന്റെ ആശ്വാസം അവൾക്ക് നല്ലോണമുണ്ട്…….ഈ നടേശൻ മുഖേന വന്ന ആലോചനയായത് കൊണ്ട് സുദേവനെ വിവാഹം കഴിക്കാൻ ആദ്യം മുതലേ
💬 Comments
View all comments