Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
മടിച്ചിരുന്നു…….എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിനുമപ്പുറം സുദേവന്റെ മാന്യമായ പെരുമാറ്റത്തിലും ഇടപെടലുകളിലും അവൾ എപ്പോഴോ വിശ്വസിച്ചു പോയിരുന്നു……അത് തന്നെയാണല്ലോ സുദേവനെപ്പോലെയുള്ളവരുടെ മിടുക്ക്…. തന്റെ ആ വിശ്വാസം വലിയ തെറ്റായിരുന്നുവെന്നുള്ള തിരിച്ചറിവും രേഷ്മയ്ക്ക് എന്നോടുള്ള നീരസം തിരിച്ചറിയാതെ അവൾ പറയുന്നത് കേട്ട് എന്നെ തെറ്റിദ്ധരിച്ചതും ഭദ്രയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്……അതിന്റെ പേരിലുള്ള പതം പറിച്ചിലും ഏറ്റു പറച്ചിലുകളും പല രാത്രിയിലും എന്റെ നെഞ്ചിൽ കിടന്ന് തീർത്തു കൊണ്ട് മനസ്സിലെ ഭാരം അവൾ ഇറക്കി വച്ചിരുന്നു…..കുറ്റബോധത്തിന്റെ വേട്ടയാടൽ ഒരുപാട് തളർത്തിയ പെണ്ണിനെ ആ രാവുകളിൽ എന്റെ കരവലയത്തിനുള്ളിൽ നെഞ്ചോട് ചേർത്ത് കിടത്തി കൊണ്ട് നെറുകയിൽ മുത്തിയും പുറംവടിവിൽ തഴുകിയും ഞാൻ സ്വാന്തനിപ്പിച്ചു ഉറക്കി……
അങ്ങനെ ദിവസങ്ങൾ കടന്നു പോകവേ ഒരു ദിവസം അമ്പലത്തിൽ വച്ച് രേഷ്മയെ കാണാനിടയായ കാര്യം ഭദ്ര എന്നോട് പറഞ്ഞു….. വീട്ടിൽ വന്നു കാണുമ്പോൾ ഞാൻ അവിടെയുണ്ടെങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന്
ഭയന്നാകണം ഭദ്ര സ്ഥിരമായി പോകുന്ന അമ്പലത്തിൽ രേഷ്മ അവളെ കാണാൻ വേണ്ടി എത്തിയത്…..സംസാരിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും രേഷ്മ നിർബന്ധം പിടിച്ചതോടെ അവിടെ വച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ടെന്നു കരുതി ഭദ്ര കൂടുതൽ വാശി പിടിക്കാതെ അയഞ്ഞു കൊടുത്തു……..താൻ ഓസ്ട്രേലിയയിലേക്ക് പോകുന്ന കാര്യം പറയാൻ വേണ്ടിയാണ് രേഷ്മ വന്നത്….പോകുന്ന ദിവസം തന്നെ യാത്രയാക്കാൻ ഞാനും ഭദ്രയും ഉണ്ടാകണമെന്ന് രേഷ്മ അപേക്ഷിച്ചു…..ചെയ്ത തെറ്റിനെല്ലാം ഒരിക്കൽ കൂടി മാപ്പ് പറഞ്ഞ് കരഞ്ഞിട്ടാണ് രേഷ്മ പോയതെന്ന് ഭദ്ര പറഞ്ഞു……എല്ലാ തെറ്റും ഏറ്റു പറഞ്ഞുള്ള അവളുടെ ആ കരച്ചിൽ ഭദ്രയുടെ മനസ്സിൽ ചെറിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നി….എത്രയോക്കെയായാലും കുഞ്ഞു നാള്
💬 Comments
View all comments