0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 8K
മുതലേ ഒന്നിച്ചു വളർന്ന ചേച്ചിയോടുള്ള സ്നേഹം കുറിച്ചെങ്കിലും ആ മനസ്സിൽ ബാക്കിയില്ലാതെയിരിക്കില്ലല്ലോ…..അതിൽ ഭദ്രയെ എനിക്ക് കുറ്റപ്പെടുത്താനും സാധിക്കില്ല…….എന്നോട് തുറന്നു പറഞ്ഞില്ലെങ്കിലും രേഷ്മയെ യാത്രയാക്കാൻ പോകണമെന്ന് തന്നെയാണ് അവൾ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലായി……ദേഷ്യവും വാശിയും മറന്ന് ഭദ്രയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…..സെലിന്റെ മമ്മിയെ ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു….നല്ല കെയർ വേണ്ട സമയമായതിനാൽ സെലിൻ മമ്മിയുടെ കൂടെ തന്നെയാണ്…മാത്രമല്ല അവൾ ലീവ് കുറച്ചു നാളുകൾ കൂടി എക്സ്റ്റൻഡ് ചെയ്തു….മായയും ഇടയ്ക്ക് വിളിക്കാറുണ്ട്…വിഷ്ണുവുമായുള്ള അവളുടെ വിവാഹം ഈ വർഷം തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്….. കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണ കള്ളക്കടത്തിനെപ്പറ്റി അന്വേഷിക്കാൻ എത്തിയ നാഷണൽ ഇൻവെസ്റ്റിഗഷൻ ഏജൻസിയെ അസിസ്സ്റ്റ് ചെയ്യുന്നതിനു വേണ്ടി സ്റ്റേറ്റ് പോലീസിൽ നിന്നും അലോട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥരിൽ രാജശേഖർ സാറും ഉണ്ട്….ദേശീയ പ്രാധാന്യം ഉള്ള ആ കേസിന്റെ തിരക്കുകളിൽ മുഴുകിയതോടെ സാറിന് സുദേവന്റെ കേസ് കാര്യമായി ഫോളോ അപ്പ്‌ ചെയ്യാൻ സാധിക്കുന്നില്ല….അതിനാൽ കേസിന്റെ അന്വേഷണചുമതല താൽക്കാലികമായി അന്വേഷണസംഘത്തിൽ തന്നെയുള്ള സി ഐ മോഹൻകുമാർ സാറിനെ ഏൽപ്പിച്ചിരിക്കുകയാണ്…..അദ്ദേഹത്തെയും എനിക്ക് ശേഖർ സാർ മുഖേന മുൻപരിചയമുണ്ട്…..ഇത്രയും ദിവസമായിട്ടും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാൽ സുദേവനുമായി ബന്ധപ്പെട്ട സെക്സ് റാക്കെറ്റിൽ നിന്നും ഇപ്പോഴും ഭദ്രയ്ക്ക് ഭീഷണി നിലനിൽക്കുന്നുണ്ടാകാം എന്നുള്ള തന്റെ അനുമാനം ഇനിയും കാര്യമാക്കണ്ടാന്ന് ശേഖർ സാർ പറഞ്ഞു……വിവാഹം കഴിഞ്ഞ ഭദ്ര ഇപ്പോൾ മുൻപത്തേക്കാൾ സേഫ് ആയ സ്റ്റാറ്റസിൽ ആണെന്നറിഞ്ഞപ്പോൾ അവർ പിന്മാറിയിട്ടുണ്ടാകാനും സാധ്യത ഉണ്ടെന്ന് സാർ സൂചിപ്പിച്ചു…..അല്ലെങ്കിലും സാർ പറയുന്ന പോലെ എത്ര നാൾ ഇങ്ങനെ പേടിച്ചു കഴിയാൻ സാധിക്കും….. ഓഡിറ്റിങ്

💬 Comments

View all comments