0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 8K
എല്ലാരോടും യാത്ര ചോദിച്ചിരുന്നു….ആദ്യം അവളുടെ കൂടെ മിഥുന്റെ പേരെന്റ്സും ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എന്തോ അസൗകര്യം കാരണം അവർ പോകുന്നില്ലന്നു തീരുമാനിച്ചു…. അത് കൊണ്ട് രേഷ്മ തനിച്ചാണ് നാളെ പോകുന്നത്……രേഷ്മ ഇപ്പോൾ സുരേന്ദ്രനങ്കിളിന്റെ വീട്ടിലുണ്ട്…അവിടെ നിന്നുമാണ് നാളെ അവൾ എയർപോർട്ടിലേക്ക് പോവുക…. കുളിച്ച് കഴിഞ്ഞ് ഫ്രഷ് ആയി താഴേക്ക് ഭക്ഷണം കഴിക്കാൻ പോകവേ ഭദ്രയെ കൂടെ വന്ന് വല്ലതും കഴിക്കാൻ കുറെ നിർബന്ധിച്ചുവെങ്കിലും അവൾ വരാതെ മടിപിടിച്ചിരുന്നു……താഴേക്ക് ചെല്ലുമ്പോൾ ചേട്ടൻ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതെയുണ്ടായിരുന്നുള്ളു…..അച്ഛനും ദേവൂട്ടിയും നേരത്തെ കഴിച്ചിരുന്നു… കുറച്ചു നേരം മുൻപാണ് ചേട്ടൻ വീട്ടിലെത്തിയത്….. രണ്ട് ദിവസം കൂടിയാണ് അവനെ കാണുന്നത് തന്നെ…. ഏതോ ക്ലയ്ന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു മിനിഞ്ഞാന്ന് രാവിലെ പോയതാണ് കൊച്ചിയിലേക്ക്…..ഞാനും അവനും ഏട്ടത്തിയും അമ്മയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…..അതിന് മുൻപ് ഏട്ടത്തി ചെന്നു വിളിച്ചപ്പോഴും ഭദ്ര ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ലായിരുന്നു….. വിശപ്പില്ലാന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി…… കിടക്കാനായി മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്ര ബാത്റൂമിൽ ആയിരുന്നു…. കുളിക്കുകയാണെന്ന് തോന്നുന്നു…. എന്നും കിടക്കുന്നതിന് മുൻപ് അവൾക്ക് കുളിക്കുന്ന ഒരു പതിവ് ഉണ്ട്…അല്പസമയം കഴിഞ്ഞപ്പോൾ ദേഹത്ത് ബാത്ത് ടവൽ ചുറ്റി കൊണ്ട് അവൾ ഇറങ്ങി വന്നു….. “”അമ്മുസേ,,ഈ തലവേദനയുള്ളപ്പോൾ നീ തല കുളിച്ചോ???”” “”ഇല്ലാ അനന്തേട്ട ഞാൻ മേല് മാത്രമേ കഴുകിയുള്ളു…. തല നനച്ചില്ല…..’’” “”ഹ്മ്മ്…”” ഡോർ ലോക്ക് ചെയ്ത് വന്ന് ഫോൺ നോക്കവേ കണ്ണാടിയിൽ നോക്കി മുടിചീകി ഒതുക്കി കൊണ്ട് ഭദ്ര എന്റെ നേരെ ഇടംകണ്ണോടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു…..ഞാൻ ‘എന്തേ’ എന്നർത്ഥത്തിൽ പുരികമുയർത്തിയെങ്കിലും അവൾ ഒന്നുമില്ലന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട്

💬 Comments

View all comments