0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2205
കൊണ്ട് ചോദിച്ചു….ഞാൻ എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെ ഭദ്ര എന്നെ ഉറ്റു നോക്കി….. “”എനിക്കൊരു ഭാര്യയായി മാത്രം നിന്നെ വേണ്ടാ….എനിക്ക് വേണ്ടത് നല്ലൊരു സുഹൃത്തിനെ,അല്ലെങ്കിൽ കണ്ണടയുന്ന നാളിൽ എന്റെ നെഞ്ചിൽ വീണു മരിക്കാൻ തക്ക പ്രണയമുള്ള ഒരു കാമുകിയെ,എനിക്ക് ഓമനിക്കാൻ ഒരു കുഞ്ഞിനെ….അങ്ങനെ എനിക്ക് എല്ലാമായിരിക്കണം എന്റെ ഭാര്യ….അതവൾക്കും തോന്നണമെങ്കിൽ ഞാൻ അവളുടെ കണ്ണീരൊപ്പുന്ന പുരുഷനാകണം, അവളുടെ മനസ്സ് തൊട്ടറിയുന്ന ആത്മാവാകണം, സ്വപ്‌നങ്ങളുടെയും മോഹങ്ങളുടെയും സാക്ഷാൽക്കാരത്തിലേക്കുള്ള അവളുടെ യാത്രയിലെ പ്രിയപ്പെട്ട സഹയാത്രികനാകണം….ഇത് ഒരു പാഠപുസ്തകത്തിൽ നിന്നും ഞാൻ പഠിച്ച പാഠമല്ല,, ചുറ്റും കാണുന്ന ജീവിതങ്ങളിൽ നിന്നും ഞാൻ നേടിയെടുത്ത അറിവാണ്…”” നേർത്ത ശബ്ദത്തിൽ പുറത്തു വന്ന എന്റെ വാക്കുകൾ അവളുടെ നെഞ്ചിലെ ഉൾത്തുടിപ്പുകളോടും മിഴികളിലെ നീർകണങ്ങളോടുമാണ് താദാത്മ്യം പ്രാപിച്ചത്….കഴുത്തിന്റെ വശങ്ങളിൽ മുത്തമിട്ട പവിഴാധരങ്ങൾ
പിൻവലിക്കാൻ കൂട്ടാക്കാതെ പറ്റിച്ചേർന്നു നിന്ന എന്റെ പ്രാണന്റെ പാതിയെ ഞാൻ പതിയെ എന്നിൽ നിന്നും അടർത്തി മാറ്റി….. ഇരു കൈകുമ്പിളിലും ഏറ്റുവാങ്ങിയ ആ അനുപമവദനത്തിന്റെ സീമെന്തരേഖയിൽ നിന്നും വിയർപ്പ്‌കണങ്ങൾ പടർത്തിയ രക്തചുവപ്പിനെ ഞാൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു...... പ്രാണന്റെ പാതി സമ്മാനിച്ച തിരുനെറ്റിയിലെ ചുംബനം പകർന്ന ആത്മനിർവൃതിയിൽ എന്റെ നെഞ്ചിൽ അമരുന്ന ദേവിയിലേക്കുള്ള യാത്ര അവസാനിക്കും വരെ ഒരു സ്വയംഭൂവായി ഞാൻ മാറി….. ******************---*********** രേഷ്മയും ആന്റിയും അമ്പലത്തിൽ നിന്നും വന്നതോടെ ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി…….കാർ സ്റ്റാർട്ട്‌ ചെയ്ത നേരം പുറത്തേയ്ക് നോക്കിയ എന്നെ നോക്കി എന്റെ സുന്ദരിക്കുട്ടി കൈ വീശി യാത്ര പറഞ്ഞു…. ഒപ്പം ‘ഓഫീസിൽ എത്തിയിട്ട് പതിവ് പോലെ വിളിക്കണേ ‘ എന്ന ഓർമപ്പെടുത്തലും…..ഭദ്രയെ അവിടെ വിട്ട് പോരുമ്പോൾ മനസ്സിനെന്തോ വല്ലാത്ത ഒരു ഭാരം പോലെ തോന്നി…. ദേഹമാകെ തളരുന്നത് പോലെ…. ആകെ നിർജ്ജീവമായ ഒരു അവസ്ഥ…. രാവിലെ വീട്ടിൽ നിന്നും പോരുമ്പോൾ കാറിൽ വച്ചുണ്ടായ ഭദ്രയുമായുള്ള കളിചിരികളും അവളുടെ കൊഞ്ചലുകളും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു…. കാറിൽ നിറഞ്ഞു നിന്നിരുന്ന അവളുടെ കാർക്കൂന്തലിഴകൾ പടർത്തിയ കാച്ചെണ്ണയുടെ ഗന്ധം പോലും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി….ഓഫീസിൽ എത്തും വരെയും എന്റെ പ്രിയതമയുടെയൊപ്പമുള്ള നിമിഷങ്ങൾ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ടിരുന്നു….. ലഞ്ച് ബ്രേക്കിന്‍റെ സമയത്താണ് ഭദ്രയുടെ കാൾ

💬 Comments

View all comments