0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2206
വരുന്നത്‌…..ഞാൻ പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു…. “”എന്തേ അമ്മുസേ….. “”“”അനന്തേട്ടാ ഭക്ഷണം കഴിച്ചോ….. “”’ “”ഉവ്വ്ല്ലോ…നീ കഴിച്ചോ…. “” “”ആ ഞാൻ കഴിച്ചു…. “” “”രേഷ്മ പോയോ….. “” “”ആഹ്…ചേച്ചിയും വല്ല്യച്നും കുറച്ചു മുന്നേ പോയെ ഉള്ളു….അതേയ് ഏട്ടാ…. ഞാൻ വിളിച്ചതെ വേറൊരു കാര്യം പറയാനാ…. “” “”എന്തടാ…..”” “”ഞാനിപ്പോ തൃശ്ശൂർക്ക് വരിണ്ട്…” “”എന്ത് പറ്റി…. “” “”ഞാൻ പറഞ്ഞിട്ടില്ലേ…ഇവിടെ അടുത്തുള്ള വീട്ടിലെ നിർമ്മലേച്ചീനെപ്പറ്റി…. അവര് വയ്യാണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാന്നു…കുറച്ചീസായി…. മ്മ്‌ടെ മിഷൻ ആശുപത്രിലാ….. ഇന്ന് ഇവിടെ വന്നപ്പോ വല്ല്യച്ചനാ പറഞ്ഞെ…. എനിക്കൊന്ന് പോയി കാണണന്നണ്ട്..…. “” “””നീ തനിച്ചിങ്ങോട്ട്…ബസ്സിൽ വരണ്ടേ…അല്ലേൽ വല്ല ഓട്ടോയോ ടാക്സിയോ വിളിച്ചു വാ…. “” “”ഏയ് അതൊന്നും വേണ്ടാ…നീതുവേച്ചി ഇല്ലേ,,, ഇവിടെ അടുത്ത വീട്ടിലെ…നീതുവേച്ചിയും ഹസ്ബൻന്റും കൂടി പോകുന്നുണ്ട് ഉച്ച കഴിഞ്ഞ് ഹോസ്പിറ്റലിലോട്ട് അവരെ കാണാൻ…. ഞാൻ അവരുടെ കൂടെ കാറില് പൊയ്ക്കോളാം……എന്നിട്ടേയ് വൈകുന്നേരം, ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ ഒരു ഓട്ടോയിൽ മ്മ്‌ടെ വെസ്റ്റഫോർട്ട് ജംഗ്ഷനിൽ വന്ന് നിൽക്കാം….അനന്തേട്ടൻ ഓഫീസിൽ നിന്നും പോരുമ്പോൾ എന്നെ അവിടെ നിന്ന് കൂട്ടിയാലും മതി…..””
“”ഓക്കേ അമ്മുസേ,, അങ്ങനെ ചെയ്യാം…”” “”ഞാൻ ഒരു അഞ്ച് അഞ്ചര മണിയൊക്കെ ആകുമ്പോഴേക്കും വെസ്റ്റ്ഫോർട്ടിൽ എത്തിണ്ട്ട്ടാ….അനന്തേട്ടന് അപ്പോഴേക്കും ഓഫീസിൽ നിന്നും ഇറങ്ങാൻ പറ്റുമോ…..?? പറ്റില്ലെച്ചാൽ കുഴപ്പല്യ…. ഞാൻ നീതുവെച്ചിയുടെ കൂടെ തന്നെ തിരിച്ചു പൊയ്ക്കൊണ്ട്….”” “”ഏയ്…അത് വേണ്ട അമ്മുസേ…ഞാൻ അപ്പോഴേക്കും എത്തിക്കോളാം….…”” “”എന്ന ശരി ഏട്ടാ…. ഞാൻ ഫോൺ വയ്ക്കുവാണെ…. “” “”ആ….ഓക്കേ…. “” അവൾ പറഞ്ഞത് പോലെ വൈകുന്നേരം അഞ്ചരയാകുമ്പോഴേക്കും ഞാൻ വെസ്റ്റ് ഫോർട്ട്‌ ജംഗ്ഷനിൽ എത്തിയിട്ട് അവളെ അവിടെ കാണാതിരുന്നപ്പോൾ ഫോൺ വിളിച്ചു നോക്കി…. പക്ഷെ ഭദ്രയുടെ ഫോൺ ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നാണ് കാണിച്ചത്…ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ രണ്ട് തവണ ഡയൽ ചെയ്തപ്പോൾ ഫുൾ റിങ് ചെയ്തുവെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ലായിരുന്നു…..ഏകദേശം വൈകുന്നേരം 4 മണിക്ക് ഭദ്ര എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു,,, ഹോസ്പിറ്റലിൽ എത്തിയെന്ന് പറഞ്ഞിട്ട്…. ഭദ്ര ഹോസ്പിറ്റലിൽ നിന്നും പോന്നോ എന്നറിയാൻ വേണ്ടി നീതുവിനെ വിളിക്കാമെന്ന് കരുതിയാൽ,കയ്യിൽ നീതുവിന്റെ നമ്പറും

💬 Comments

View all comments