Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ഇല്ല….വല്ല ട്രാഫിക് ബ്ലോക്കിലും പെട്ടു കാണുമെന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു…. ഇരുപത് മിനിറ്റോളം ആയിട്ടും അവൾ വന്നില്ല….ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതാണ് എന്നെ ഏറെയും ദേഷ്യം പിടിപ്പിച്ചത്….ലാസ്റ്റ് അഞ്ചു മിനിറ്റ് മുൻപ് വിളിച്ചപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് കേട്ടത്….. വീണ്ടും ഡയൽ ചെയ്തു…ഫോൺ സിച്ച് ഓഫ്….മിക്ക റോഡുകളിലും ട്രാഫിക് ബ്ലോക്കിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങളുടെ ഹോൺ ശബ്ദങ്ങൾ മുഴങ്ങി കൊണ്ടിരുന്നു….വൈകുന്നേരങ്ങളിലെ പതിവ് തിരക്കിൽപ്പെട്ട് നഗരം വീർപ്പു മുട്ടുന്നു….നേരം വൈകുന്നു…ഇരുട്ട് പരളാൻ തുടങ്ങിയിരിക്കുന്നു…..ദേഷ്യം പതിയെ ഭയത്തിന് വഴി മാറാൻ തുടങ്ങി…. ഭദ്രയെ ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല….ഈ ട്രാഫിക് ബ്ലോക്കിൽ ഹോസ്പിറ്റലിലേക്ക് പോവുക എന്നുള്ളത് ദുഷ്ക്കരമാണ്…എന്നാലും പോകാതെ നിവൃത്തിയില്ല…..ഭദ്ര….എന്റെ ഭദ്ര…… അവൾ…..അവൾ എവിടെ….അരമണിക്കൂർ ആകുന്നു ഈ കാത്തു നിൽപ്പ്….അവള് ഇനിയും വന്നിട്ടില്ല….ഫോണിലും വിളിച്ചിട്ട് കിട്ടുന്നില്ല…..ആകെ ഒരു പരിഭ്രാന്തി…..ശരീരം തളരുന്ന പോലെ….ഒടുക്കം ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചു….കാർ സ്റ്റാർട്ട് ചെയ്തതും ഫോൺ റിങ് ചെയ്തു…..ഭദ്രയായിരിക്കണെ എന്ന പ്രാർത്ഥനയോടെ ഡിസ്പ്ലേയിലേക്ക് നോക്കി…..അല്ല,,,, ഭദ്ര അല്ല……
“”സി ഐ മോഹൻകുമാർ സർ……””
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് ഞാൻ വായിച്ചു…. ഡിസ്പ്ലേയിലെ ‘accept’ എന്നെഴുതിയ ഗ്രീൻ കളർ സ്പേസ്ൽ വിരലമർന്നു…. ഫോൺ ചെവിയോട് ചേർത്തു…..
“”ഹലോ…ഹെലോ സർ…. “”
“”ഹലോ അനന്തകൃഷ്ണൻ…ഇപ്പൊ ഫ്രീ ആണോ…. “”
“”ആ…യെസ്…. പറഞ്ഞോളു സാർ….””
“”സുദേവന്റെ കേസിൽ ഒരു ബ്രേക്ക് ത്രൂ ഉണ്ടായിട്ടുണ്ട്…ആൻഡ് ഇറ്റ് വാസ് എ ക്രൂഷ്യൽ വൺ…””
“”എന്താണ് സാർ…””
“അന്ന് വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി സുദേവന്റെ നാല് സുഹൃത്തുക്കൾ ബാംഗ്ലൂരിൽ നിന്ന് വന്നിരുന്നുവല്ലോ…. തലേ ദിവസം തൃശ്ശൂരിലെ അവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അവരെ കണ്ട് മടങ്ങും വഴിയാണ് സുദേവൻ കൊല്ലപ്പെടുന്നത്….അതിന് ശേഷം ആ നാല് പേരും ഒളിവിൽ പോവുകയായിരുന്നു…””
“”അതെ സാർ…അവരും ഈ കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർ അല്ലേ…. “”
“”യെസ്…. അതിലൊരാള് ഇന്ന് രാവിലെ പാലക്കാട് വച്ച് പോലീസിന്റെ പിടിയിലായിട്ടുണ്ട്….മഹേഷ് എന്നാണ് അയാളുടെ പേര്….ടൗണിൽ നിന്നും മാറി ഒരു റിമോട്ട് ഏരിയയിലുള്ള ലോഡ്ജിലാണ് അയാൾ താമസിച്ചിരുന്നത്….ഇന്നലെ മുതൽ അയാളവിടെ ഒളിച്ചു താമസിക്കുകയാണെന്ന് ഇൻഫർമേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് പോലീസ് മഹേഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു….ഇന്ന് രാത്രി
💬 Comments
View all comments