0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
ആയും എന്റെ കല്യാണ കാര്യം ചൂട് പിടിക്കും അല്ലോ.. അതോണ്ട് തന്നെ കൊണ്ട് പിടിച്ച പെണ്ണ് കാണൽ പരിപാടികൾ ആണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് രണ്ടു മാസമായി.അതിന്റെ ബാക്കി ആണ് ഇപ്പോൾ നടക്കുന്ന ചർച്ച.. _________
പ്രോസിക്യുഷൻ വാദം കഴിഞ്ഞപ്പോൾ ഞാൻ ഡിഫെൻസ് ആരംഭിച്ചു..ചേട്ടത്തിയോട് തന്നെയായിരുന്നു ആദ്യം സംസാരിച്ചത്.. " പറയുന്നത് കേട്ടാൽ തോന്നും ഞാൻ എന്തോ കല്യാണം പ്രായവും കഴിഞ്ഞു മൂത്തു നരച്ചു നിക്കുവാണ് എന്ന് "'നിനക്ക് കല്യാണപ്രായം ആയില്ലേടാ.. ഈ വരുന്ന തുലാം മാസത്തിൽ വയസ്സ് 28 ആണ്' ഉടനെ വന്നു അമ്മയുടെ ക്രോസ്സ്... ഞാൻ കല്യാണം വേണ്ട എന്നൊന്നും പറഞ്ഞില്ലാലോ?? എനിക്ക് ഇഷ്ട്ടപെട്ട ഒരു പെൺകുട്ടിയെ കണ്ടു കിട്ടണ്ടേ..? എന്റെ മുടിയിഴകൾ തഴുകിയിരുന്ന മേമയുടെ കൈകൾ മാറ്റി ഞാൻ പതിയെ എഴുന്നേറ്റു ഇരുന്നു.. 'അത് മതിയെടാ നിനക്ക് ഇഷ്ട്ടപ്പെടുന്ന ഒരു പെങ്കൊച്ചിനെ തന്നെ നീ കെട്ടിയാൽ മതി' മേമ പറഞ്ഞു..അത് തന്നെ ശരി എന്ന് മാമിയുഉം.. അവന്റെ അല്ലെ കല്യാണം അവന്റെ ഇഷ്ട്ടം തന്നെ അല്ലെ വലുതു' അല്ലേലും മാമിയും മേമയും എനിക്ക് എന്നും സപ്പോർട്ട് ആണ്.. ഏട്ടത്തിയും അങ്ങനെ തന്നെ ആണുട്ടോ.. ഞങ്ങൾ കട്ട ചങ്ക്‌സ് ആണ്.. ഇതിപ്പോ ഞാൻ മനപ്പൂർവം കല്യാണം കാര്യത്തിൽ ഒഴിഞ്ഞു മാറുകയാണ് എന്ന് കരുതി ആണ് പാവം അങ്ങനെ ഒക്കെ ചോദിച്ചതു... ഞാൻ തുടർന്ന്.. 'ഇതിപ്പോൾ മാസം 2 അല്ലെ ആയിട്ടുള്ളു അന്വേഷണം തുടങ്ങീട്ട്.. ഇവിടെ വര്ഷങ്ങളായി പെണ്ണ് കണ്ടു നടന്നിട്ട് ഒന്നും ശരിയാവാത്ത എത്ര ചെറുപ്പക്കാരുണ്ട്... " എന്റെ അവസ്ഥ അതൊന്നും അല്ലലോ.. എനിക്ക് ഇഷ്ട്ടപ്പെടുന്ന

💬 Comments

View all comments