0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
ഒരു പെൺകുട്ടിയെ തന്നെ ഞാൻ കെട്ടു..അതിപ്പോ ഇനി എത്ര കാത്തിരുന്നാലും വേണ്ടില്ല.."ഞാൻ തീർത്തു പറഞ്ഞു.. അപ്പോഴാണ് ചേട്ടന്റെ ഡയലോഗ് :-''അതെയ് കല്യാണം എന്ന് പറയുന്നതൊക്കെ ഒരു യോഗാ..അതിന്റെ സമയവും സന്ദർഭം ഒക്കെ ഒത്തു വരുമ്പോൾ അത് നടക്കും..അതിനിപ്പോ നമ്മൾ വേവലാതിപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.. പിന്നെ മനസ്സിനിഷ്ട്ടപ്പെട്ട ഒരു പെണ്ണല്ല നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതല്ലെകിൽ പോലും നമ്മൾക്ക് ചിലപ്പോ അവളെ ഇഷ്ട്ടപെടെണ്ടിവരും ഒന്നിച്ചു ജീവിക്കേണ്ടി വരും.. കുറച്ചു അഡ്ജസ്റ്റ്മെന്റ് ഒക്കെ വേണ്ടി വരും ഒന്നിച്ചു ജീവിക്കുമ്പോൾ..പതിയെ പതിയെ പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും മുന്നോട്ട് പോകും.. അത് തന്നെയല്ലേ ദാമ്പത്യം..അല്ലേലും നമ്മുക്ക് വിധിച്ചതല്ലേ നമുക്ക് കിട്ടൂ.." ഒരു ദീർഘ നിശ്വാസത്തോടെയാണ് ചേട്ടൻ അത് പറഞ്ഞു നിർത്തിയത് അത്രയും നേരം ഫോണിൽ തോണ്ടികൊണ്ടിരുന്ന ചേട്ടൻ ഒരുപാട് ജീവിതപരിജ്ഞാനമുള്ള ഒരാളെ പോലെ പെട്ടന്നു അങ്ങനെ പറഞ്ഞപ്പോൾ എല്ലാരും ചേട്ടനെ നോക്കി..പക്ഷെ ചേട്ടൻ 'അവസാനം പറഞ്ഞു നിർത്തിയ വാചകത്തിലെ അപകടം' എന്റെ പുറകിൽ നിന്ന് കണ്ണുരുട്ടി നോക്കുന്ന ഏട്ടത്തിയെ കണ്ടപ്പോഴാണ് ചേട്ടന് മനസ്സിലായത്... കാരണം അത് പറഞ്ഞപ്പോൾ ഒരു നിരാശയുടെ ധ്വനി ഉണ്ടായിരുന്നോ എന്നൊരു സംശയം.. പാവം വല്ല കാര്യവും ഉണ്ടായിരുന്നോ അതിനു.. ആ ഫോണിൽ തോണ്ടി തന്നെ ഇരുന്ന പോരായിരുന്നോ.. അപ്പൊ ചേട്ടന് ഇന്ന് ശിവരാത്രി??? എല്ലാർക്കും ചേട്ടന്റ ഇന്നത്തെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് ചിരിയായി..
പിന്നീട് ആരും ഒന്നും പറഞ്ഞില്ല.. ഞാൻ പിന്നെ പതിയെ അവിടെ നിന്നും വലിഞ്ഞു, അല്ലേൽ ശരിയാവില്ല..മുകളിലെ എന്റെ റൂമിലേക്ക്‌ പോയി.. ബെഡിൽ വന്നു കിടന്നു എങ്കിലും നിദ്രദേവി കടാക്ഷിക്കാതിരുന്നതിനാല് ഞാൻ കുറച്ചു കഴിഞ്ഞു

💬 Comments

View all comments