Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]
എഴുന്നേറ്റു ബാൽകണിയിലോട്ട് പോയി.. ചുമ്മാ പുറത്തേക്ക് നോക്കി നിന്നു..ഇരുട്ട് ഭൂമിയെ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു..
അങ്ങനെ നിക്കുമ്പോൾ ഇന്ന് പോയി കണ്ട പെൺകുട്ടിയെകുറിച്ചാണ് മനസ്സിൽ ഓർമ വന്നത്...
*****
'ആതിര' എന്നായിരുന്നു പേര്. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു .. വയസ്സ് 20 ആണെന്നാണ് അമ്മ പറഞ്ഞത്...സത്യം പറയാലോ ഒരു കൊച്ചു പെൺകുട്ടിയെ സാരി ഉടുപ്പിച്ചു കൊണ്ട് വന്നു നിർത്തിയ പോലെ ആണ് എനിക്ക് തോന്നിയത്..ഞാനും പെണ്ണും ഒരുമിച്ചു നിൽക്കുമ്പോൾ തന്നെ എന്തോ മഹാ ബോർ ആയിരിക്കും എന്ന് മനസ്സ് പറഞ്ഞു..അല്ല അത് തന്നെ സത്യം..
(ഞാൻ around 6 feet ഉണ്ട്.. സ്വൽപ്പം body ഒക്കെ ഉള്ള കൂട്ടത്തിൽ ആണെ.. ഇരു നിറം ആണ്.. six പാക്ക് ഒന്നുമല്ല എങ്കിലും body അത്യാവശ്യം നന്നായി maintain ചെയ്യുന്നുണ്ട്..ഡെയിലി jogging നു പോകും...ഇടയ്ക്കു ജിമ്മിൽ പോയിരുന്നു എങ്കിലും ഇപ്പൊ ഇല്ല..)
അല്ലേലും ഇത്രയും പ്രായവ്യത്യാസം കെട്ടുന്ന പെണ്ണിന് പാടില്ല എന്ന് എനിക്കും തോന്നി, പഴയ കാലം ഒന്നുമല്ലല്ലോ. എല്ലാരും പറഞ്ഞപ്പോൾ ഒരു ചടങ്ങ്നെ എന്ന പോലെ ഞാൻ പെൺകുട്ടിയോട് തനിച്ചു സംസാരിച്ചു എന്നു മാത്രം..എന്തോ സംസാരത്തിൽ നിന്നും അവൾക്ക് എന്നെ ഇഷ്ട്ടപെട്ടു എന്ന് തോന്നി..ഉറപ്പൊന്നും പറയാൻ പറ്റില്ല പെണ്ണിന്റെ മനസ്സ് ആണ്,, നമ്മൾ എത്ര തല കുത്തി മറിഞ്ഞാലും അത് വായിച്ചേടുക്കാൻ പാട് ആണ്.. അതാണ് പെണ്ണ്..
("അല്ലേലും പെണ്ണിന്റെ മനസ്സ് നേടുന്നവനാണ് യഥാർത്ഥ ആണ്" എന്നാണല്ലോ പറയാറ്...അത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്..പെണ്ണിന്റെ ഉടൽ മാത്രം മോഹിക്കുന്നവന്റെ വികാരം കാമം മാത്രം ആണെന്ന്തു സത്യം അല്ലെ.. അവളുടെ
💬 Comments
View all comments