Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]
മനസ്സ് നേടുന്നവനു മാത്രമേ അവളെ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയൂ..തിരിച്ചു അവൾക്കും..)
എന്റെ മുഖഭാവം കണ്ടപ്പോഴേ എനിക്ക് പെണ്ണിനെ ബോധിചില്ല എന്ന് ഏട്ടത്തിക്കു മനസ്സിലായി...
മടങ്ങിപ്പോരുമ്പോൾ വണ്ടിയിൽ വച്ചു തന്നെ ഞാൻ പറഞ്ഞു.. പ്രായവ്യത്യാസം കൂടുതൽ ആണെന്നും എനിക്ക് ഈ കുട്ടിയെ വേണ്ട എന്നും...
******
അങ്ങനെ അതൊക്ക ആലോചിച്ചു നിൽക്കുമ്പോൾ ആണ് പുറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് നോക്കിയത്..
ഏട്ടത്തി ആണ്..എന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു..
'എന്തെ' എന്ന ഭാവത്തിൽ ഞാൻ നിന്നു..
"ആരെ ആലോചിച്ചു നിക്കുവാടാ ചെക്കാ നീ"
ഏട്ടത്തി ഉടക്കിൽ തന്നെ ആണ്
'ആരുമില്ലേ ഞാൻ ചുമ്മാ നിന്നതാണ്..'
'ഹ്മ്മ്' ഒന്ന് മൂളിക്കൊണ്ട് ഏട്ടത്തി എന്റെ അടുത്ത് വന്നു..
"ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയുമോ"
എന്താ ഏട്ടത്തി??
'നിനക്ക് ഇനി വല്ല പ്രേമംവും ഉണ്ടോടാ മോനെ..ഉണ്ടെങ്കിൽ പറയടാ..ഞാൻ സംസാരിക്കാം എല്ലാരോടും.
(ഞാൻ ഒന്ന് ദയനീയമായി ഒന്ന് ഏട്ടത്തിയെ നോക്കി.. എന്റെ നോട്ടം കണ്ടിട്ടാണ് എന്നു തോന്നുന്നു 'ചോദിക്കേണ്ടി ഇരുന്നില്ല' എന്ന് തോന്നിക്കാണും പുള്ളിക്കാരിക്ക്.. )
'പ്രേമം എന്ന ഒരു സംഭവം എന്റെ ലൈഫിഇൽ ഉണ്ടായിട്ടില്ല എന്ന് ഏട്ടത്തിക്കറിയില്ലേ.. ' ഞാൻ പറഞ്ഞു.....
{പഠിക്കുന്ന കാലത്ത് ഒന്ന് രണ്ടു പെൺകുട്ടികളോട് ഒരു crush തോന്നിയിരുന്നു എങ്കിലും അതൊരിക്കലും ഒരു പ്രേമം ആയിട്ടോന്നും വളർന്നില്ലായിരുന്നു.. മനസ്സിൽ തോന്നിയ ഇഷ്ട്ടം അത് അവരോടു തുറന്ന് പറയാനും എനിക്ക് കഴിഞ്ഞിട്ടില്ല.. മറ്റൊന്നും കൊണ്ടല്ല അവൻ തന്നെ
'അപകർക്ഷതാ ബോധം'
എന്നെയൊക്കെ അവൾക്ക് ഇഷ്ടം ആകുമോ?? അവൾക്ക് ഇനി വേറെ വല്ല പ്രേമം ഉണ്ടാകുമോ?? എന്ന
💬 Comments
View all comments