0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
പാകപ്പെടുത്തി കാത്തിരിക്കുന്നത്.. } 'നീ എന്താ ആലോചിക്കുന്നേ' ഏട്ടത്തിയുടെ ശബ്ദം ആണ് 'ഒന്നുമില്ല ഏട്ടത്തി.. അങ്ങനെ ഒരു ഇഷ്ട്ടം ഒന്നും എനിക്കില്ല.. ഇന്ടെൽ ഞാൻ നിങ്ങളോട് പറയില്ലായിരുന്നോ..ഏട്ടത്തിയോടെങ്കിലും ഞാൻ പറഞ്ഞേനെ.. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ ഏട്ടത്തിക്ക് ' ഏട്ടത്തി ഒന്ന് പുഞ്ചിരിച്ചു
വാത്സല്യപൂർവ്വം എന്റെ മുടിയിഴകളിൽ ഒന്ന് തഴുകി കൊണ്ട് പറഞ്ഞു..' എനിക്കറിയാം മോനെ നിന്നെ.. നിനക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെകിൽ എനിക്ക് മനസിലായേനെ അത്... എന്റെ ദേവൂട്ടി എന്നെ 'അമ്മേ' എന്ന് വിളിക്കുന്നഇന് മുൻപേ എന്നെ അങ്ങനെ വിളിച്ചത് നീയാണ്.. 'ഏട്ടത്തിയമ്മേ..❤️' എന്ന്... ("ഒരു പെണ്ണിന് എപ്പോഴും തന്റെ അനിയൻ അവൾക്കു ഒരു മകൻ കൂടിയാണ്.. അവളിലെ മാതൃത്വം ആദ്യം അനുഭവിക്കുന്നതും അവൻ ആയിരിക്ക്കും.. സ്വന്തം ചോര അല്ലെങ്കിലും ഏട്ടത്തിയുമായി ഞാൻ സ്വന്തം ചേച്ചിയോടെന്ന പോലെ അറ്റാച്ഡ് ആണ് അല്ല സ്ഥാനം കൊണ്ടും സ്നേഹം കൊണ്ടും എനിക്ക് എന്റെ അമ്മയെ പോലെ തന്നെ ആണ് അവർ...) ഏട്ടത്തി തുടർന്നു:- 'എനിക്ക് മനസിലാകും നിന്റെ മനസ്സ് ....' 'ഇതിപ്പോ എന്തോ എനിക്കങ്ങനെ തോന്നാൻ എന്നറിയില്ല.. എല്ലാ ആലോചനയും നീ ഇങ്ങനെ ഒഴിവാക്കുന്നത് കണ്ടു നിന്റെ ഏട്ടൻ ഒരു സംശയം പറഞ്ഞു എന്നോട്..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അങ്ങനെ ഒന്നും ഇല്ല എന്ന്.. ഞാൻ അത് ഏട്ടനോട് പറയുകയും ചെയ്തു.. പിന്നെ ആലോചിച്ചപ്പോൾ എനിക്ക്ഉം തോന്നി ഇനി അങ്ങനെ എന്തേലും ഒരു ഇഷ്ട്ടം എപ്പോഴെങ്കിലും എന്റെ കുട്ടിയുടെ മനസ്സിൽ കേറിക്കൂടിയിട്ടുണ്ടെകിലോ എന്ന്.. അതാ ഞാൻ നീ ഉറങ്ങി ഇട്ടില്ലെങ്കിൽ ഇപ്പൊ തന്നെ ചോദിച്ചേക്കാം എന്ന് കരുതി ഞാൻ

💬 Comments

View all comments