0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
വന്നേ..' "എനിക്കറിയാം ഏട്ടത്തി.. ഏട്ടത്തി അങ്ങനെ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല.. എന്നോട് എന്ത് വേണേലും ചോദിക്കാനും പറയാനും ഉള്ള അധികാരം ഏട്ടത്തിക്ക് ഉണ്ടല്ലോ..'' ഏട്ടത്തിയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു ആപ്പോൾ.. "എന്നാൽ എന്റെ മോൻ ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്കു.. സമയം ഒരുപാട് ആയി.. ഗുഡ് നൈറ്റ്‌ " അത് പറഞ്ഞു എന്റെ കവിളിൽ പിടിച്ചു ഒന്ന് ആട്ടിയിട്ട് ഏട്ടത്തി പോയി.. കുറച്ചു നേരം കൂടി ഞാൻ അവിടെ അങ്ങനെ നിന്നതിനു ശേഷം ആണ് ഞാൻ റൂമിലേക്ക്‌ പോയത്.. ബെഡിൽ കയറികിടന്നു..ഉറക്കം വന്നിലെങ്കിലും ഞാൻ കണ്ണുകൾ അടച്ചു കിടന്നു..ഇടയ്ക്കു എപ്പോഴോ ഞാൻ ഉറങ്ങി പോയി.....എന്നാൽ നിദ്രദേവി വന്നത് ഞാൻ കാത്തിരിക്കുന്ന എന്റെ സ്വപ്നസുന്ദരിയുടെ അടുത്തേക്ക് എന്നെ കൂട്ടികൊണ്ട് പോകാൻ ആണ് എന്ന് ഞാൻ അറിഞ്ഞില്ല... **************** ""കാടിന്റെ ഉൾവശം,, മഴ പെയ്തു തോർന്നിരിക്കുന്നു. ഇലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നു കിടപ്പുണ്ട്. നിലക്കാത്ത കിളിയൊച്ചകൾ..
നനഞ്ഞു കുതിർന്ന മണ്ണിൽ ചവിട്ടി ഞാൻ നടന്നു.. കാർമേഘങ്ങൾ വിട്ടൊഴിഞ്ഞ മാനത്തു നിന്ന് വെളിച്ചo മരചില്കൾക്ക് ഇടയിലൂടെ പതിയെ മണ്ണിൽ പതിച്ചു കൊണ്ടിരിക്കുന്നു.. വെളിച്ചം വീഴുന്ന വഴികളിലൂടെ ഞാൻ നടത്തം തുടർന്നു.. ലക്ഷ്യം അന്യംആയ ഒരു യാത്ര പോലെ അനുഭവപ്പെട്ടു എനിക്ക്... പെട്ടന്നുള്ള കൊലുസ്ന്റെ കൊഞ്ചൽ ആണ് എന്റെ ശ്രദ്ധയെ തൊട്ട് ഉണർത്തിയത്...ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ നോക്കി.. ആരോ നടന്നകലുന്നത് പോലെ.. ഒരു സ്ത്രീരൂപം പോലെ തോന്നുന്നു അതു ... പക്ഷെ എന്റെ കാഴ്ച അവ്യക്തമാണ്...ആ രൂപം ഒരുപാട് അകലെ ഒന്നുമല്ല.. എന്നിട്ട് എന്തെ എനിക്ക് അവരെ കാണാൻ സാധിക്കുന്നില്ല..??

💬 Comments

View all comments