0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
മിഴികളിൽ ഒരു മൂടൽ പോലെ എന്തോ അനുഭവപ്പെടുന്നു.. എത്ര ശ്രമിച്ചിട്ടും ദൃശ്യം വ്യക്തമല്ല.. പെട്ടെന്ന് മിഴികളിലേക്ക് ഒരു വെളിച്ചം വന്നു തട്ടിയപോലെ..ആ രൂപം എനിക്കിപ്പോൾ കാണാം...അതെ അതൊരു സ്ത്രീ തന്നെയാണ്.. അവളുടെ വേഷം ചുവപ്പ്...❤️ അതെ ചെമ്പട്ടണിഞ്ഞ ദേഹം... കാർകൂന്തൽ അലസമായി അഴിച്ചിട്ടിരിക്കുന്നു.. അവൾ പിന്തിരിഞ്ഞു നടക്കുവാണ്.. പതിയെ ആണ് അവൾ നടക്കുന്നതെങ്കിലും എന്നിൽ നിന്നും പെട്ടന്ന് അകന്നു പോകുന്നു.. അവളുടെ പാദങ്ങൾക്ക് അസുരവേഗം പൂണ്ട പോലെ... ഞാൻ ആ രൂപത്തെ പിന്തുടർന്നു.. മുഖം ഒന്ന് കാണാൻ ഞാൻ വെമ്പി...എത്ര ശ്രമിച്ചിട്ടും എനിക്ക് വേഗം നടക്കാൻ ആകുന്നില്ല..ഞങ്ങൾക്കിടയിലെ ദൂരം കൂടി വരുന്നതായി എനിക്ക് അനുഭവപ്പെട്ടു... ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും കഴിയുന്നില്ല എനിക്ക്.. കാലുകൾ തളർന്നു പോകുന്ന പോലെ... ഞാൻ മുന്നോട്ട് തന്നെ നീങ്ങി കൊണ്ടിരുന്നു അവളിലെക്കെത്താൻ ഞാൻ അത്രയും കൊതിക്കുന്നു... ഒരു നിമിഷം അവൾ അവിടെ നിന്നു.. ഞാൻ പിന്തുടരുന്നത് അവൾ അറിഞ്ഞുവോ...അറിയില്ല...എന്തായാലും എനിക്കവളെ കണ്ടേ തീരു...എന്റെ നടത്തത്തിന്റെ വേഗത കൂടുന്നതു ഞാൻ അറിഞ്ഞു.. അവൾ അവിടെ തന്നെ നിൽക്കുവാണ്.. എനിക്ക് വേണ്ടിയാണോ അവൾ..?? അറിയില്ല.. ഞാൻ പിന്നെയും നടത്തത്തിന്റെ വേഗത കൂട്ടി.. ഞാൻ അവളുടെ തൊട്ട് പുറകിൽ എത്തിയ ആ നിമിഷം എന്റെ ശ്വാസമിടിപ്പു വല്ലാതെ ക്രമാതീതമായി... ചെമ്പട്ടിൽ അണിഞ്ഞ ആ രൂപം ഒരു ശില കണക്കെ നില കൊള്ളുന്നതായി തോന്നി എനിക്ക്... എന്റെ കണ്ണുകൾ അവളുടെ പിന്നഴകിൽ പതിഞ്ഞു..മരചില്ലകളിൽ നിന്നും ഇറ്റു വീഴുന്ന മഴത്തുള്ളികൾ നനച്ച,,, നിതംബം തൊട്ട്മാറെ ഉള്ള അവളുടെ കാർകൂന്തലിൽ നിന്നും വമിക്കുന്ന മാസ്മരികഗന്ധം എന്റെ തലചോറിലെ ഞരമ്പ്കളെ

💬 Comments

View all comments