0%

Chapter Title : ❤️അനന്തഭദ്രം❤️ [രാജാ]

Author : രാജാ Read All Parts 1.2K
പോലും തളർത്തുന്നതായിരുന്നു... പൊടുന്നനെ വെളിച്ചം മറയുന്നതായി തോന്നി.. ചുറ്റും അന്ധകാരത്തിന്റെ ലാഞ്ചന.. "അതേയ് നിങ്ങൾ ആരാ..." എന്റെ ചോദ്യം അവൾ കേട്ടുവോ.. ഉണ്ടെങ്കിൽ എന്താ അവൾ തിരിഞ്ഞു നോക്കാതതു.. എന്റെ സംശയത്തിനെ അപ്രത്യക്ഷമാക്കി തൊട്ടടുത്ത നിമിഷം അവൾ എനിക്ക് നേരെ തിരിഞ്ഞു..
'അരുണശോഭയാർന്ന ആ മുഖം എന്റെ മുന്നിൽ അനാവൃതമായി.. കരിമഷി എഴുതിയ ആ നീർമിഴികൾ..,കുഞ്ഞു മൂക്കുത്തി അണിഞ്ഞ നാസിക.,, ചുവന്ന വട്ടപ്പൊട്ട് ചാലിച്ച ആ നെറ്റിത്തടം..വിരിയാൻ വെമ്പി നിൽക്കുന്ന പൂമൊട്ടുകൾ പോലുള്ള അധരങ്ങൾ...അങ്ങനെ എല്ലാം... അവളുടെ ആ നോട്ടം എന്റെ നെഞ്ചിലോട്ട് ആണ് തുളച്ചു കയറിയത്... പെട്ടെന്ന് നെഞ്ചിൽ ഒരു വേദന പോലെ എന്തോ.. വേദനയിൽ കൂമ്പി അടഞ്ഞ കണ്ണുകൾ ഞാൻ പെട്ടന്ന് തുറന്നു... "ദേ ഇരിക്കുന്നു കിന്നരിപ്പല്ലുകൾ പുഞ്ചിരിച്ചു ഞങ്ങളുടെ ദേവൂട്ടി.. "" ഞാൻ വിളിച്ചിട്ടും എണീക്കാതതു കൊണ്ട് അവളുടെ കുഞ്ഞി കൈകൾ കൊണ്ട് എന്റെ നെഞ്ചിനിട്ടു തല്ലുകയാണ് ചുന്ദരിക്കുട്ടി... 'ഈശ്വരാ അപ്പൊ സ്വപ്നം ആയിരുന്നോ എല്ലാം.. ആ പെൺകുട്ടി.. അവൾ ആരായിരുന്നു..?? സൂര്യശോഭയാർന്ന അവളുടെ ആ ആമ്പൽ പൂമുഖം മനസ്സിൽ ഇപ്പോഴും ഉണ്ട്... '' ചെ... എല്ലാം പോയി.. അത് പോലെ ഒരുത്തി ആണ് ഞാൻ പെണ്ണ് കണ്ടിരുന്നേൽ ഞാൻ അപ്പൊ കെട്ടിയെനെ.. "അതിന് അത് പോലെ സുന്ദരിയായ ഒരു പെണ്ണിന് നിന്നെ ഇഷ്ട്ടപെടുമോ..??? "" മറ്റവൻ ആണ് അത് പറഞ്ഞത് "എന്റെ മനസ്സ്??" കാലമാടൻ രാവിലെ തന്നെ എത്തിയിട്ടുണ്ട് മനുഷ്യനെ തളർത്താന്... ഞാൻ ദേവൂട്ടിയെ നെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു അവളുടെ കവിളിൽ ചുംബിച്ചു... 'ദേവൂട്ടി ഇന്ന് നേരത്തെ എണീറ്റല്ലോ...' "ഹ്മ്മ് അച്ഛമ്മ

💬 Comments

View all comments