Chapter Title : അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
അൻസിയും ഷസ്നയും നല്ല കൂട്ടായി... എല്ലാവരും ഉമ്മ പറഞ്ഞ പോലെ നല്ല രീതിയിൽ ആണ് ഞങ്ങളോട് പെരുമാറുന്നത്... പക്ഷേ ഇത് വരെയും ഷാനിയും അമീന മാമിയും എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല.... റസിയ മാമി എന്നെ സ്വന്തം മോനെ പോലെ ആണ് നോക്കുന്നത്... സജിത മാമി നല്ല തമാശക്കാരി ആണ്... അവരോട് സംസാരിക്കുമ്പോൾ എനിക്ക് ശെരിക്കും തോന്നും ഷാനി ഇവർടെ മകൾ ആണോ എന്ന്... അത്രക്ക് കൂൾ ആണ് പുള്ളിക്കാരി.... സുമി മാമി പിന്നെ ചങ്ക് മാമി ആയി മാറിയിരുന്നു...
രണ്ട് ദിവസം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ....
"അജു... അജു..." ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്... എണീറ്റ് പോയി തുറന്ന് നോക്കുമ്പോൾ സുമി മാമി ആണ്...
" എന്താ മാമി..."
സുമി: എഴുനേൽക്കാൻ നേരമായില്ലെ... ഇന്ന് മുതൽ അല്ലേ നീ കോളേജിൽ പോകുന്നെ...
ഞാൻ: അയ്യോ... ഞാൻ അത് മറന്നു... അവരൊക്കെ ഇറങ്ങിയ??
സുമി: ആഹ... നല്ല ആളാ... അവരൊക്കെ റെഡി ആകുവാണ്... നീ പെട്ടന്ന് റെഡി ആയി വാ...
"ശരി മാമി... ഞാൻ വേഗം വരാം..." എന്ന് പറഞ്ഞു ഞാൻ ബാത്ത്റൂമിൽ കേറി എൻറെ പ്രഭാത കർമ്മങ്ങൾ ചെയ്ത് പുറത്ത് വന്നു...
എൻറെ അലമാരയിൽ നിന്നും എൻറെ ഫേവറിറ്റ് ആയ റെഡിൽ ബ്ലാക്ക് ചെക്ക് വരുന്ന ഷർട്ടും അഷ് ബ്ലാക്ക് ജീൻസും ഇട്ട് ബാഗ് എടുത്ത് പുറത്തേക്ക് വരുമ്പോൾ ദാ നിക്കുന്ന് എൻറെ കണ്ണ് തളിച്ച് കൊണ്ട് ഷാനി മുന്നിൽ... ഒരു നിമിഷം ഞാനവളെ ഒന്ന്
💬 Comments
View all comments