Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
ഫെമിന: ഒഹ്… വായിനോക്കിടെ കാര്യം കൊണ്ട് തോറ്റ്…??
ഞാൻ: അത്യാവശ്യം കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ ആണേൽ ആരായാലും നോക്കും… ??
ഫെമിന: ഓഹ്… എല്ലാ ആണുങ്ങളും അപ്പോ കണക്ക് തന്നെ….
ഫെമിന: നീ വല്ലതും കഴിച്ചോ?
ഞാൻ: ഇല്ലാ… നീയോ?
ഫെമിന: ഞാനും
പെട്ടന്ന് എനിക്ക് ഒരു കോൾ വന്നു… ഞാൻ നോക്കുമ്പോൾ എൻറെ ചെന്നൈയിലെ ഫ്രണ്ട് ആണ് അനുപമ… ഞാൻ പിന്നെ അവളോട് കുറച്ച് നേരം കത്തിയടിച്ച് ഇരുന്നു… മിററിൽ കൂടെ ബാക്കിൽ നോക്കുമ്പോൾ ഫോണിൽ തന്നെ എന്തോ നോക്കിയിരിക്കുന്ന താടുവിനെ ആണ് കാണാൻ കഴിഞ്ഞത്… ഞാൻ അത് മൈൻഡ് ചെയ്യാതെ കോളിൽ തന്നെ ശ്രദ്ധിച്ചു….
അൽപ്പം നേരം കഴിഞ്ഞപ്പോൾ ഇത്തത്തമാർ നടന്നു വരുന്ന കണ്ട് ഞാൻ കാൾ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തു അവർടെ അടുത്തേക്ക് പോയി… അവരും വണ്ടിയിൽ കേറി ഞങൾ നേരെ വീട്ടിലേക്ക് വിട്ടു…
വീട്ടിൽ എത്തി ഞാൻ നേരെ റൂമിൽ പോയി ഫോൺ ചാർജ് ഇട്ട് ഒന്ന് കേറി കുളിച്ച് ഫ്രഷ് ആയി ഒരു ടീ ഷർട്ടും ട്രാക്കും ഇട്ട് താഴേക്ക് പോയി ഉമ്മാടെ റൂമിൽ പോയി… ഞാൻ പോകുമ്പോൾ ഉമ്മ ബെഡിൽ കിടക്കുന്നു… ഞാനും അവിടെ കേറി കിടന്നു.. ഉമ്മ എൻറെ തലയിൽ പതിയെ തടവികൊണ്ട് കോളേജ് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു… ഞങൾ അങ്ങനെ കിടക്കുമ്പോൾ അവിടെ മാമിയും സുമി മാമിയും വന്നു… അവരും ഞങ്ങടെ ഒപ്പം കൂടി…. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഷംന ഇത്ത വന്ന് ഫുഡ് കഴിക്കാൻ വിളിച്ചു… ഞങ്ങളും കൂടെ പോയി… പിന്നെ ഞങൾ എല്ലാരും ഫുഡ് കഴിച്ചു ഓരോ കാര്യങ്ങളും പറഞ്ഞ് ഇരുന്നു…
മുകളിൽ വന്ന് ഫോൺ എടുത്ത് നോക്കുമ്പോൾ കുറേ നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നു… വാട്ട്സ്ആപ്പിൽ 454 മെസ്സേജ്… ഇതാരാ എനിക്ക് ഇത്രേം മെസേജ് അയക്കാൻ എന്ന് കേറി നോക്കുമ്പോൾ സനു എന്നെ ക്ലാസ് ഗ്രൂപ്പിൽ ആഡ് ആക്കിയിരിക്കുന്നു… എന്നെ കൂടാതെ ഒരാളെയും കൂടെ ആഡ് ആക്കിയിട്ടുണ്ട്…. അപ്പോ തന്നെ അത് ആരാണെന്ന് എനിക്ക് മനസ്സിലായി… ഫെമിന തന്നെ…
ഞാൻ പെട്ടന്ന് ആ നമ്പർ ക്ലിക്ക് ചെയ്ത് നോക്കി…. അവൾടെ പിക്ക് തന്നെ ആണ് ഇട്ടെക്കുന്നത്… ഞാൻ പെട്ടന്ന് ആലോചിച്ചു സാധാരണ പെണ്ണുങ്ങൾ പിക്ക് ഒക്കെ ഒൺലി കോൺടാക്ട് അല്ലേ ഇടുന്നെ… പിന്നെ എങ്ങനെ എനിക്ക് പിക് കാണാൻ പറ്റി… ഞാൻ അത് കണ്ടുപിടിക്കാൻ
💬 Comments
View all comments