Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
കേട്ട് എൻറെ കിളി പോയി നിൽകുമ്പോൾ… ഇതൊക്കെ എന്തെന്ന ഭാവത്തിൽ ആണ് ബാക്കി ഇത്താത്ത ഒക്കെ നിന്നത്…
അപ്പോഴേക്കും ബെൽ അടിച്ചു… എല്ലാരും ക്ലാസിലേക്ക് പോയി… പുറത്ത് നോക്കുമ്പോൾ അവനെ കണ്ടില്ല… എണീറ്റ് ഓടിക്കാണും എന്ന് അപ്പോൾ തന്നെ മനസിലായി…
പിന്നെ അന്നത്തെ ദിവസം സെമിനാർ, ഒരിയൻറെറ്റേഷൻ, എന്നൊക്കെ പറഞ്ഞു അങ്ങനെ പോയി… ഇതിനിടയിൽ ഞാൻ പലപ്പോഴും ഫെമിനയെ തന്നെ നോക്കി ഇരുന്നു… അവളും എൻറെ നോട്ടം ഇടക്ക് ശ്രദ്ധിക്കുന്നുണ്ട്…
അന്നത്തെ ക്ലാസ് കഴിഞ്ഞ് പോകാൻ നേരം സനു എൻറെ നമ്പർ വാങ്ങി… ക്ലാസ് ഗ്രൂപ്പിൽ ആഡ് ആക്കാം എന്ന് പറഞ്ഞു കൊണ്ട് അവനും ആഭിയും പോയി… ഞാൻ നേരെ പോയി കാറിൽ കേറി ഏ/സി ഇട്ട് ഇരുന്നു… ഫോൺ എടുത്ത് ഡാറ്റാ ഓൺ ആക്കിയതും നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ നിറഞ്ഞു… ഞാൻ മെസഞ്ചർ ഓപ്പൺ ചെയ്തതും എൻറെ കണ്ണുകൾ തിളങ്ങി… അവൾടെ മെസേജ് കണ്ടൂ… ഞാൻ അത് ഓപ്പൺ ചെയ്തു… എൻറെ മുഖത്തെ സന്തോഷം പെട്ടന്ന് തന്നെ ഇല്ലാതെ ആയി…
“ ഞാൻ ഇന്ന് കോളേജിൽ കേറി… പക്ഷേ അത്ര നല്ല ദിവസം അല്ല… ഞാൻ ആകെ മൂഡ് ഓഫ് ആണ്…”
ഇതായിരുന്നു അവൾടെ മെസേജ്…
ഞാൻ എന്ത് പറ്റി എന്ന് റീപ്ലേ കൊടുത്തു…
ഓഫ്‌ലൈൻ ആണ് കാണിക്കുന്നത്…
ഞാൻ ഫോണിൽ കുത്തി ഇരുന്നപ്പോൾ പെട്ടന്ന് വണ്ടിയുടെ ഡോറിൽ മുട്ട് കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അതാ നിൽക്കുന്നു താടക… ഞാൻ ഒന്ന് ഞെട്ടിയ ശേഷം ലോക്ക് ഓപ്പൺ ആക്കി അവൾ കേറി ബാക്സീറ്റ് ഇരുന്നു… എന്നിട്ട് മൊബൈൽ എടുത്ത് എന്തോ നോക്കുന്നു… ഞാൻ അവളെ മൈൻഡ് ചെയ്തില്ല…
“ഈ ഇത്തമാർ എപ്പോ വരുമോ എന്തോ….”
ഞാൻ ആരോടോ എന്ന പോലെ ചോദിച്ചു…
“ അവർ വരാൻ അരമണിക്കൂർ ആവും… അവർക്ക് ഒരു ഹവർ കൂടെ ഉണ്ട്… അതാ…”
ഞാൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടി….
“പടച്ചോനേ ഇനി അര മണിക്കൂർ ഈ കോപ്പിൻറെ കൂടെ ഇരിക്കണമല്ലോ…” ഞാൻ മനസ്സിൽ പറഞ്ഞു…
പെട്ടന്ന് എൻറെ കയ്യിൽ ഇരുന്നു ഫോൺ വൈബ്രൈറ്റ് ആയി… നോക്കുമ്പോൾ ഫെമിയുടെ മെസേജ്….
ഫെമിന: അതൊന്നും ഇല്ലാ… നീ പറ.. എങ്ങനെ ഉണ്ട് നിൻറെ കോളേജ്…
ഞാൻ പിന്നെ കുത്തി കുത്തി ചോദിക്കുന്ന ടൈപ്പ് അല്ല… സോ ഞാൻ അത് വിട്ടു…
ഞാൻ: കുഴപ്പമില്ല… അത്യാവശ്യം നല്ല പിള്ളാർ ഒക്കെ ഉണ്ട്…??
💬 Comments
View all comments