0%

Chapter Title : അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]

Author : Ajsal Aju Read All Parts 1.2K

തുടർന്നു കൊണ്ടിരുന്നു… ഞാൻ ആകെ ഒരു കൺഫ്യൂഷൻ ആയി… ഇതിൽ ആരെ നോക്കുമെന്ന് ഞാനാകെ വട്ടം തിരിഞ്ഞു… കാരണം ഒന്നിന് പിറകെ ഒന്നായി വന്ന് മനുഷ്യന്റെ കണ്ട്രോള് കളയുകയാണ്…. ഫെമിന എപ്പോഴും ക്ലാസിൽ കാണുമെന്ന് എന്ന കാര്യം അറിയാവുന്നതുകൊണ്ട് ഞാൻ ഈ പിരീഡ് മാത്രം കാണാൻ കിട്ടുന്ന ടീച്ചറെ തന്നെ നോക്കാൻ തീരുമാനിച്ചു… അങ്ങനെ ഞാൻ അവർ അറിയാതെ തന്നെ അവരെ നോക്കാൻ തുടങ്ങി… എന്നെ ശരിക്കും ലോക്ക് ആക്കി കളഞ്ഞത് അവരുടെ കണ്ണുകൾ ആണ്… അതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്കറിയില്ല… ആരും കൊതിച്ചു പോകും ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു പോകാൻ… അത്രയേറെ കാന്തികശക്തി ഞാൻ ആ കണ്ണുകളിൽ കണ്ടു… എൻറെ സ്കിൽ എന്നിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്ന പോലെ എനിക്ക് തോന്നി… കാരണം ഇടയ്ക്കിടയ്ക്ക് അവരും എൻറെ നോട്ടം ശ്രദ്ധിക്കാൻ തുടങ്ങി… ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്ന ഞാൻ സമയം പോയത് അറിഞ്ഞതേയില്ല… പെട്ടെന്ന് അടിച്ച് ബെല്ലിനെ ശബ്ദത്തിലാണ് ഞാൻ ഉണർന്നത്… ഞാൻ ഉണർന്നു നോക്കുമ്പോൾ അപ്പോൾ എന്നെ തന്നെ കടുപ്പിച്ച് നോക്കി പോകുന്ന ടീച്ചറെ ആണ് കണ്ടത്… ഞാൻ പെട്ടെന്ന് നിൻറെ നോട്ടം മാറ്റി… പക്ഷേ പാപി പോകുന്നിടം എല്ലാം പാതാളം എന്നപോലെ എൻറെ നോട്ടം ചെന്നുനിന്നത് എപ്പോഴത്തെയും പോലെ എന്നെ തന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയുടെ നേർക്കാണ്…
ഇൻറർവൽ സമയമായതിനാൽ പുറത്തേക്ക് പോകാനിറങ്ങിയ സനു തട്ടി വിളിച്ചപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നത്…
“എൻറെ പൊന്നളിയാ ഒന്ന് ഇറങ്ങ്… ആകെ കുറച്ചു സമയം ഉള്ളു ബ്രേക്ക്…”
സനു അങ്ങനെ പറഞ്ഞപ്പോൾ ഞാനും

💬 Comments

View all comments