0%

Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Author : Ajsal Aju Read All Parts 1.2K

ഇടം വരെ ഒക്കെ പോകണം… മോന് നമ്മടെ സ്ഥലങ്ങളും ബിസിനസും ഒക്കെ കാണണ്ടേ…
ഞാൻ: അതിനെന്താ മാമ നമുക്ക് പോകാലോ…
സുധീർ മാമ നേരെ അവിടെയുള്ള അലമാര തുറന്ന് അതിൽ നിന്നും ഒരു ചെറിയ പെട്ടി എടുത്തു അത് തുറന്നു. അതിൽ കുറെ മുദ്രപത്രങ്ങൾ ആയിരുന്നു… ഞാൻ ഒന്നും മനസ്സിലാകാതെ മാമയെ നോക്കി…
സുധീർ: ഇതൊക്കെ നിനക്കും കുഞ്ഞുവിനും ഉള്ളതാ… ഞങ്ങൾടെ ഒക്കെ ഓഹരിയിൽ നിന്നും ഞങ്ങളും കുറച്ചു നിങ്ങൾടെ പേരിൽ എഴുതി വച്ചിട്ടുണ്ട്… നമ്മടെ കുടുംബത്തിലെ അടുത്ത തലമുറയിലെ ആകെ ആൺതരി നീ മാത്രമാണ്… കുറച്ചു കാലം കഴിഞ്ഞാൽ നീ വേണം നമ്മടെ ബിസിനസ് ഒക്കെ നടത്തി പോകേണ്ടത്…
ഞാൻ: മാമാ… പറയുന്ന കൊണ്ട് ഒന്നും തോന്നരുത്… ഇതിനൊക്കെ എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല… പക്ഷേ എൻറെ വാപ്പച്ചി പോകുന്നതിനു മുൻപ് തന്നെ എനിക്കും ഉമ്മച്ചിക്കും ജീവിക്കാനുള്ള എല്ലാം തന്നിട്ടാണ് പോയത്… ചെന്നൈയിലെ എല്ലാം വിറ്റതിൻറെ ഒരു വലിയ തുക ബാങ്കിൽ ഉള്ളത് നിങ്ങൾക്ക് അറിയാമല്ലോ… അത് തന്നെ ഞങ്ങൾക്ക് ധാരാളം… ഇതൊക്കെ നിങ്ങൾ ഉമ്മയുമായി സംസാരിക്കു… ഞാൻ എന്ത് പറയാനാ…

സുധീർ: മോനെ നീ ഞങ്ങളെ ഒരിക്കലും അന്യരായി കാണല്ലെ… ഇതൊക്കെ ഇത്രയും കാലം നിങ്ങൾക്ക് വേണ്ടി തന്നെയാണ് ഞങ്ങൾ കാത്ത് സൂക്ഷിച്ചത്. ഇതൊക്കെ പെട്ടന്ന് ദഹിക്കാൻ എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്ക് അറിയാം…. എല്ലാം സമയം പോലെ നിനക്ക് മനസ്സിലാവും…
ഞാൻ ഒന്നും മിണ്ടിയില്ല… ഒരു ചിരിയിൽ ഒതുക്കി…
അവിടെ നിന്നും പുറത്തേക്ക് വരുമ്പോൾ മനസ്സിൽ കുറേ ചോദ്യങ്ങൾ ആയിരുന്നു…

💬 Comments

View all comments