Chapter Title : അനന്തപുരിയിൽ ആനന്ദം [Ajsal Aju]
ഉമ്മയെ പടി അടച്ച് പിണ്ഡം വെച്ച ആളാണ് ഉപ്പുപ്പ… എന്നിട്ടും എന്തിനാണ് എല്ലാം ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ചത്… എനിക്ക് തന്ന മുറിയിൽ എൻറെ ഓരോ വയസിലെയും ഫോട്ടോകൾ… എല്ലാം സമയം പോലെ അറിയും…
ഞാൻ നേരെ ഹാളിൽ പോയപ്പോൾ സുമി മാമിയും എൻറെ കസിൻസ് എല്ലാവരും അവിടെ ടിവി കാണുന്നു… ഞാൻ ഉമ്മ എവിടെ എന്ന് സുമി മാമിയോട് ചോദിച്ചു… ഉമ്മ റൂമിൽ ആണെന്ന് അറിഞ്ഞു ഞാൻ നേരെ റൂമിൽ പോയപ്പോൾ ഉമ്മ കട്ടിലിൽ കിടക്കുകയായിരുന്നു… ഞാൻ ഉമ്മയുടെ അടുത്ത് ചെന്ന് കിടന്നു… എൻറെ സാമിഭ്യം അറിഞ്ഞപ്പോൾ ഉമ്മ കണ്ണ് തുറന്നു എന്നെ നോക്കി…
ഉമ്മ: എന്ത് പറ്റി മോനേ
ഞാൻ: ഉമ്മാ... മാമാമാർ എന്നെ ഉപ്പുപ്പാടെ റൂമിൽ കൊണ്ട് പോയി… അവിടെ വച്ച് കുറെ സ്വത്ത് വിവരങ്ങൾ ഒക്കെ കാണിച്ചിട്ട് എല്ലാം നമ്മുടെ ആണെന്ന് പറഞ്ഞു.. എനിക്ക് എന്ത് പറയണം എന്ന് പോലും അറിയാതെ ആയി… ഞാൻ അവസാനം വേണ്ട എന്ന് പറഞ്ഞു… അപ്പോൾ മാമാ പറയുന്നു അവരെ അന്യരായി കാണല്ലെ ഇതൊക്കെ സമയം ആവുമ്പോൾ നിനക്ക് മനസ്സിലാവും എന്നൊക്കെ… എനിക്ക് ഇതൊന്നും വേണമെന്നില്ല ഉമ്മ… നമുക്ക് ജീവിക്കാൻ ഉള്ളത് വാപ്പച്ചി ഉണ്ടാക്കി തന്നിട്ടില്ലേ….
ഉമ്മ ഒന്നും മിണ്ടാതെ എൻറെ മുഖത്ത് തന്നെ നോക്കി ഇരുന്നു…
ഞാൻ: എന്താ ഉമ്മ ഒന്നും മിണ്ടാതെ ഇങ്ങനെ നോക്കി ഇരിക്കനെ…
ഉമ്മ: (കണ്ണ് നിറഞ്ഞു) ഒന്നുമില്ലട ഞാൻ നിൻറെ വാപ്പച്ചിയെ ഇപ്പൊ ദാ എൻറെ മുന്നിൽ കണ്ടൂ…
ഞാൻ: എന്തോന്ന്???
ഉമ്മ: നിൻറെ വാപ്പച്ചിയും ഇത് പോലെ
💬 Comments
View all comments