0%

Chapter Title : അനശ്വരം [AKH]

Author : Akh Read All Parts 346
ഇനി എന്നാ കാണാ.... """ ""ഭൂമി ഉരുണ്ടതല്ലേ .... എവിടെങ്കിലും വെച്ച് എന്നെങ്കിലും കാണാതിരിക്കില്ല..... അന്ന് കാണുമ്പോൾ മുഖം തിരിച്ചു പോവാതിരുന്നാൽ മതി ..... """" ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ ..... ""പോടാ തെണ്ടി....... മുഖം തിരിച്ചു പോകും പോലും....... """""" അവളുടെ കൃത്രിമദേഷ്യം അവനാസ്വദിച്ചു...... ""ഞാൻ ചുമ്മാ പറഞ്ഞതാടാ.... """ അവനവളെ അനുനയിപ്പിക്കാനെന്നോണം പറഞ്ഞു... """ഉം അറിയാം..... """ ""എന്നാ ശെരിയെടാ.... വെച്ചോളൂ.... """ ""മിസ്സ്‌ യു ഏട്ടാ ... ഉമ്മാാാ...... """ """മിസ്സ്‌ യു റ്റൂ..... ഉമ്മാാാ...... '""" പുഞ്ചിരിയോടെ അവർ തമ്മിൽ പിരിഞ്ഞെങ്കിലും അവരുടെ മിഴികൾ ഈറനായിരുന്നു........ ----------------------------------
""സാറിനെങ്ങനെ.... എന്റെ അമ്മയുടെ പേര്???? ...... """" അനാമിക യുടെ സ്വരം കാതിൽ അലയടിച്ചപ്പോഴാണ് നിമിഷങ്ങളേക്കാൾ വേഗത്തിൽ കുറെയേറെ വർഷം പുറകോട്ടു സഞ്ചരിച്ച അജിയുടെ മനസ്സ് വർത്തമാനകാലത്തിലേക്ക് തിരികെയെത്തിയത്........ അനാമികയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചിട്ടവൻ... അവനിൽ ഉണ്ടായ ഞെട്ടൽ പുറത്തു കാണിക്കാതെ നിന്നു .... ""അജിയേട്ടൻ എന്താ ഇവിടെ? ... """ സ്മൃതിയുടെ ചുണ്ടുകൾ ചലിച്ചു.... ഇവർക്ക് തമ്മിൽ എങ്ങനെയാ പരിചയം എന്നറിയാതെ അനാമിക അത്ഭുതത്തോടെ നിന്നു...... ""അത് ഞാൻ ... ഈ പ്രോഗ്രാമിന്.... "" അജിയുടെ വാക്കുകൾക്ക് ഒരു തപ്പി പിടുത്തം വന്നപ്പോൾ .... ""അമ്മേ ഈ പ്രോഗ്രാമിന്റെ വിശിഷ്ട അഥിതിയായിരുന്നു സാർ..... സാർ ആണ് എനിക്ക് പുരസ്‌കാരം കൈമാറിയത്...... അമ്മ വരാൻ വൈകിയതുകൊണ്ട അത് കാണാൻ കഴിയാതെ പോയത്..... ""അനാമിക പറഞ്ഞു..... അനാമികയുടെ വാക്കുകൾ ശെരിവെക്കും വിധത്തിൽ പുഞ്ചിരിയോടെ അജി അവർക്ക് മുന്നിൽ നിന്നു...... ""വീട്ടികാരൊക്കെ??? .....

💬 Comments

View all comments