Chapter Title : അനശ്വരം [AKH]
"""
അജി സ്മൃതിയോട് ചോദിച്ചു....
""സുഖമായിരിക്കുന്നു..... """
""രാഗേഷ്നു ഇപ്പോഴും ബിസിനസ് തന്നെയാണോ? ...... """
""അതെ..... """
""ഉം.... """
""അജിയേട്ടന്റെ ഫാമിലിയൊക്കെ..... """
""സുഖമായിരിക്കുന്നു...... """
""മക്കൾ?? ..... """
""ഇപ്പോ ഒരു മോളുണ്ട്..... """"
അനാമികയെ നോക്കികൊണ്ട് അജി പറഞ്ഞു.....
""എന്ത് ചെയുന്നു മോള്.... """
സ്മൃതി അജിയോട് ചോദിച്ചു....
""അവൾ എൻജിനിയറിങ് പഠിക്കുകയാ..... """
""ആ അനു മോളുടെ അതെ പ്രായം ആയിരിക്കുംലേ...... """
അനാമികയെ ഒന്ന് നോക്കിട്ട് അജിയോട് സ്മൃതി ചോദിച്ചു....
""ഉം...... """അവനൊന്നു മൂളി....
കുറച്ചു നേരം അവരുടെ ഇടയിൽ മൗനം തളംകെട്ടി... ആ സമയം അവർക്കരികിൽ അജിയുടെ കാർ വന്നു നിന്നു......
""നല്ല ടാലെന്റ്റ് ഒക്കെ ഉണ്ടെട്ടോ അനുമോൾക്ക് .... ഇനിയും ഇങ്ങനത്തെ കോമ്പറ്റിഷൻസിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം.... ഉയരങ്ങളിൽ എത്താൻ കഴിയും മോൾക്ക്...... ഈ അങ്കിളിന്റെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെ ഉണ്ടാകും ....... """"
അനാമികയെ ഒരച്ഛന്റെ വാത്സല്യത്തിൽ ചേർത്തുപിടിച്ചു തലയിൽ തലോടിക്കൊണ്ട് അജി പറഞ്ഞു.....
""എന്നാ പിന്നെ ഞാൻ അങ്ങോട്ട്..... """
കാറിലേക്ക് കയറാൻ ഭാവിച്ചു അജിയതു പറഞ്ഞപ്പോൾ .... അവർ രണ്ടുപേരും പുഞ്ചിരിയോടെ അജിയെ യാത്രയാക്കി.........
""വെറുതെയല്ല അനുവിനെ കണ്ടപ്പോൾ തനിക്ക് സുപരിചിതമായ വ്യക്തിയെ കണ്ടതുപോലെ തോന്നിയത്...... സ്മൃതിയുടെ മിഴികളാണ് അവൾക്കു കിട്ടിയിരിക്കുന്നത്..... """"
കാറിലെ മ്യൂസിക്ക് ആസ്വദിച്ചുകൊണ്ടവൻ മനസ്സിൽ മന്ത്രിച്ചു........
""രാഘവേട്ടാ.... ഒരു കട്ടൻ.... """
റൂമിലിരിക്കുമ്പോൾ അജി വിളിച്ചുപറഞ്ഞു....
കുറച്ചു കഴിഞ്ഞപ്പോൾ....
""ഇതിപ്പോ എത്രാമത്തെയാ.... """
ചൂട് കട്ടൻ നിറച്ച ഗ്ലാസ് അജിക്കരികിൽ വെച്ചുകൊണ്ട് രാഘവേട്ടൻ പറഞ്ഞു....
അത് കേട്ടപ്പോൾ
💬 Comments
View all comments