0%

Chapter Title : അനശ്വരം [AKH]

Author : Akh Read All Parts 346
പുഞ്ചിരിയോടെ ആ ഗ്ലാസ് എടുത്ത് പതിയെ ഊതി കുടിച്ചു അവൻ...... ""കുഞ്ഞിന് കട്ടനിട്ട് എന്റെ എൻജിൻ കട്ടപ്പുറത്തവാറായി.... ഇനിയെത്രനാൾ ...ആയ കാലത്ത് കുഞ്ഞ് ഒരു കല്യാണം കഴിച്ചിരുന്നേൽ ഇപ്പോ കട്ടൻ ഇട്ടു തരാൻ മക്കളുടെ നീണ്ടനിരതന്നെ അടുത്തുണ്ടായേനെ... എന്ത് ചെയാം എന്റെയൊരു വിധിയെ..... """ ചെറുചിരിയോടെ രാഘവേട്ടൻ പറഞ്ഞു.... ""അതിനൊക്കെ ഒരു യോഗം വേണ്ടേ രാഘവേട്ടാ.... """ചെറു ചിരിയോടെ അജിയതുപ്പറഞ്ഞപ്പോൾ """യോഗം പോലും എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്..... """കൃത്രിമ ദേഷ്യത്തിൽ രാഘവേട്ടൻ അതു പറഞ്ഞപ്പോൾ അജി അയാൾക്ക്‌ നേരെ പുഞ്ചിരി സമ്മാനിച്ചു... അജിയുടെ പുഞ്ചിരി കണ്ടപ്പോൾ ചെറു ദേഷ്യത്തിൽ തന്നെ അയാൾ അജി കുടിച്ചു കാലിയാക്കിയ ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് പോയി... രാഘവേട്ടൻ പോയത് കണ്ടപ്പോൾ മുന്നിൽ മേശയിൽ ഇരിക്കുന്ന നിറമങ്ങിയ അജിയുടെ പഴയ ഡയറി അജി തുറന്നു .... ""ഈ മുഖമല്ലേ എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് .... ആ മുഖത്തിന്‌ പകരം മറ്റൊരു മുഖം പതിപ്പിക്കാൻ എനിക്കാവില്ലയെന്നു രാഘവേട്ടന് അറിയില്ലല്ലോ... അല്ലേ...ഡാ...... """" ഡയറിയില്ലേ നിറംമങ്ങിയ സ്മൃതിയുടെ പഴയ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിയോടെ അജിയത് പറയുമ്പോഴും അജിയുടെ മിഴികൾ ഈറനായിരുന്നു............. """"""""""പ്രണയം അനശ്വരമാണ് """"""""" ---=======ശുഭം ======----

💬 Comments

View all comments