Chapter Title : അനസൂയ [Krish]
തന്നെ അവൾ അടുത്ത ദിവസം തയ്യാറാക്കി.
ഒന്ന് ടൗണിൽ ഫ്ലോർമിൽ നടത്തുന്ന സണ്ണിയാണ്. അദ്ദേഹം ഭരതേട്ടന്റെ സുഹൃത്തുമാണ്. തന്നോട് നല്ല ഫ്രണ്ട്ലി ആണ്. തൻറെ പേഴ്സണൽ കാര്യത്തിന് സമീപിക്കുന്നതിൽ തെറ്റൊന്നും ഉണ്ടാവില്ല.
പിന്നെ സിമൻറ് ബ്ലോക്കുകൾ നിർമ്മിച്ചു വിൽക്കുന്ന ജയറാം ആണ്. നല്ല കട്ട താടിയൊക്കെ വെച്ച് ഹാൻസമായി നടക്കുന്ന അദ്ദേഹം തന്നെ ഒളിക്കണ്ണുകളാൽ വീക്ഷിക്കുന്നത് അനസൂയ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു ലക്ഷം രൂപയൊക്കെ തനിക്ക് വേണ്ടി ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് മടിയൊന്നും കാണില്ല. അവൾ കണക്കുകൂട്ടി.
മൂന്നാമത്തെ ആൾ മൻസൂർ. റിയൽ എസ്റ്റേറ്റ് ബിസിനസ് മാൻ ആണ്. തങ്ങളുടെ പറമ്പിന് പിറകിലുള്ള റോഡിന്റെ അപ്പുറത്തെ സ്ഥലം വാങ്ങിക്കാൻ വന്നപ്പോഴാണ് കക്ഷിയെ ആദ്യമായിട്ട് പരിചയപ്പെടുന്നത്. സ്ഥലം വേറെ ആളുകൾ റാഞ്ചി എങ്കിലും ഭരതേട്ടന്റെ സുഹൃത്തായി മാറിയ പുള്ളി ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരും. കുട്ടികൾക്ക് കിന്റർജോയ് കൊണ്ടാണ് എല്ലായിപ്പോഴും വരിക. അതുകൊണ്ടുതന്നെ കുട്ടികളുമായി നല്ല സൗഹൃദമാണ്. വീടിൻറെ അടുക്കള വരെ കയറി വരും. പക്ഷേ ഏറ്റവും വലിയ പേടി എന്താണെന്ന് വെച്ചാൽ പുള്ളിയോട് കാശ് ചോദിച്ചാൽ പുള്ളി ചിലപ്പോൾ നേരെ ഭരതേട്ടനോട് പറയും. അതോടെ തീർന്നു എല്ലാം.
രണ്ടുദിവസം കഴിഞ്ഞ് ടൗണിലേക്ക് പോയ അനസൂയ ഫ്ലോർ മില്ല് സന്ദർശിച്ചു.
അവളെ കണ്ടു സണ്ണി എണീറ്റു.
"എന്താ ഇന്ന് പരമു വീട്ടിലില്ലേ. അനുവിന് ഇവിടെ വരണ്ട ആവശ്യമുണ്ടോ?"
സണ്ണി ചോദിച്ചു.
"ഞാൻ മില്ലിലേക്ക് വന്നതല്ല, സണ്ണിയെ കാണാൻ വന്നതാ."
അനു പറഞ്ഞു.
സണ്ണിയുടെ കണ്ണുകൾ വികസിക്കുന്നത് അവൾ ശ്രദ്ധിച്ചു.
"ആണോ എങ്കിൽ ഇരിക്ക് ഞാൻ ചായക്ക് പറയാം."
💬 Comments
View all comments