Chapter Title : അനസൂയ [Krish]
അനസൂയ വേണ്ടെന്ന് പറഞ്ഞെങ്കിലും സണ്ണി ചായക്ക് പറഞ്ഞു. ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോഴേക്കും ചായ വന്നു.
ചായ കുടിക്കുമ്പോൾ സണ്ണിയുടെ കണ്ണുകൾ തന്റെ അധരങ്ങളിൽ തന്നെ തങ്ങിനിൽക്കുന്നത് അനു കണ്ടു. ആദ്യം അവൾക്ക് വല്ലായ്മ തോന്നിയെങ്കിലും പിന്നെ ആവശ്യം തന്റേതാണല്ലോ എന്നോർത്ത് അവനെ നോക്കി മന്ദഹസിച്ചു.
"ചായ നല്ലതാണോ?"
സണ്ണി ചോദിച്ചു.
"അതെ നല്ലതാ..."
അനസൂയ പുഞ്ചിരിയോടെ പറഞ്ഞു.
അവൾ കപ്പ് താഴെ വെക്കും വരെ സണ്ണിയുടെ കണ്ണുകൾ അവളുടെ മുഖത്തും ചുണ്ടുകളിലും തന്നെയായിരുന്നു.
"അനസൂയ വന്ന കാര്യം പറഞ്ഞില്ല."
സണ്ണി ഓർമിപ്പിച്ചു.
"എനിക്ക് കുറച്ചു കാശിന്റെ ആവശ്യമുണ്ട്. എൻറെ മീൻകുളം റിനവേറ്റ് ചെയ്യാനാണ്. ഞാൻ ഭരതിനോട് ചോദിച്ചു കുറേ; പക്ഷേ അദ്ദേഹം സമ്മതിക്കുന്നില്ല. എടഞ്ഞു നിൽക്കുവാ. പുള്ളിയോട് പറയാൻ ഇനി എന്നെ കൊണ്ടാവില്ല. അതുകൊണ്ടാണ് ഞാൻ സണ്ണിയുടെ അടുത്ത് വന്നേ. സണ്ണി ഈ കാര്യം പുള്ളിയോട് പറയുകയും ചെയ്യരുത്."
സണ്ണിയുടെ മുഖത്ത് പ്രതീക്ഷിക്കാത്ത കാര്യം കേട്ടതുപോലെ ഒരു ഭാവം വന്നു.
"അനുവിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്റെ അടുത്തേക്ക് വരാല്ലോ. മീൻകുളം റിനവേറ്റ് ചെയ്യുകയല്ലേ വേണ്ടത്. അതിന് അനു വിഷമിക്കേണ്ട. എന്റെ പണിക്കാരെ ഞാൻ വിട്ടു തരാം. പിന്നെ മീൻ എല്ലാം ആകുമ്പോൾ എനിക്ക് ഇടക്കിടയ്ക്ക് പിടിക്കാൻ തന്നാൽ മതി.
ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
സണ്ണി പൈസ ഒന്നും തരാൻ പോകുന്നില്ലെന്ന് അനുവിന് മനസ്സിലായി.
അടുത്ത ദിവസം തന്നെ സണ്ണിയുടെ ജോലിക്കാരിൽ ഒരാൾ അനസൂയയുടെ വീട്ടിലെത്തി. അവൾക്ക് ആദ്യം താല്പര്യം ഒന്നുമുണ്ടായില്ല. പിന്നെ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അന്ന് തന്നെ വൈകുന്നേരം വേറെയും ആളുകൾ വന്നു കുളം എല്ലാം
💬 Comments
View all comments