Chapter Title : അനസൂയ [Krish]
മോശക്കേടാ ട്ടോ. താൻ എന്നെ ഒഴിച്ച് വേറെ ആരെയും പേടിക്കേണ്ടതില്ല. അതിനി ഹൈദർ അലി ആയാലും വേറെ ഏതു കോന്തനായാലും ശെരി."
അയാളുടെ വാക്കുകൾ അനസൂയയെ തെല്ലൊന്ന് ശാന്തയാക്കി.
അവൾ ചിരിക്കാൻ ശ്രമിച്ചു.
"അപ്പോൾ ഈ കോന്തനെ ഞാൻ പേടിക്കണം അല്ലേ?"
പെട്ടെന്ന് ഭരതിന്റെ വിളി കേട്ടു.
"ഫാരിസ്! ഇത് അടിച്ചു തീർത്ത് അടുത്തത് ഒഴിക്കെടോ."
അനസൂയ ഞെട്ടി അവളുടെ കൈവലിച്ചു.
ഫാരിസ് കൂസൽ ഇല്ലാതെ നിൽക്കുകയാണ്.
"പോ, പോയി ഭരതേട്ടന്റെ കൂടെയിരുന്ന് കള്ളു കുടിച്ചോ."
അനസൂയ അരിശത്തോടെ പറഞ്ഞു.
"ഞാൻ കുറച്ചു കഴിഞ്ഞു വരാം."
ഫാരിസ് പറഞ്ഞു.
"കുറച്ചുകഴിഞ്ഞ് നിങ്ങൾ ഫുഡ് അടിക്കും. പിന്നെ എപ്പഴാ?"
"ഭരത് ഉറങ്ങിയിട്ട് വരാം."
"അയ്യടാ."
"സത്യം. ഞാൻ ഇന്ന് തന്നെ കണ്ടു സംസാരിച്ചിട്ടേ പോകുന്നുള്ളൂ."
"എങ്ങനെ സംസാരിക്കും? അതിനൊന്നും ഇനി സമയമില്ല."
"ഞാനൊരു ഹായ് വിടാം. താൻ പുറകിലെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങണം."
"ഹായ് വിടുകയോ?"
"മൊബൈലിൽ ഒരു ഹായ് വിടാം എന്നാണ് പറഞ്ഞത്."
"എന്നിട്ട്?"
അനസൂയ അയാളെ സംശയത്തോടെ നോക്കി.
"എന്നിട്ടെന്താ ഞാൻ തന്നെ കണ്ടിട്ടേ പോകുന്നുള്ളൂ."
"ഏയ്, അതൊന്നും വേണ്ട; അതൊന്നും ശരിയാവില്ല ഫാരിസ്," അനസൂയ ഇരുവശത്തേക്കും തലകുലുക്കി ക്കൊണ്ടാണ് പറഞ്ഞത്.
"പിന്നെ സംസാരിക്കേണ്ടേ?"
"സംസാരിക്കണം പക്ഷേ..."
"താൻ പേടിക്കാതിരിക്ക്. ഞാൻ തന്നെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല."
"ആരെങ്കിലും കണ്ടാലോ?"
"കണ്ടാൽ എന്താ?എന്നെ ആരും സംശയിക്കില്ല. ആരും ഒന്നും ചോദിക്കുകയുമില്ല. ഇനി ആരെങ്കിലും ചോദിച്ചാൽ തന്നെ കള്ളൻ വന്ന വഴി ഒരു റിക്രിയേറ്റ് ചെയ്തു നോക്കിയതാണെന്ന് പറഞ്ഞാൽ മതി."
"നീ ശരിക്കും പോലീസ് ആണോ അതോ കള്ളനോ?"
💬 Comments
View all comments