Chapter Title : അനസൂയ [Krish]
അനസൂയ ആശ്ചര്യം മറച്ചു വെച്ചില്ല.
ഹാളിൽ നിന്ന് വീണ്ടും ഭരതിന്റെശബ്ദം കേട്ടു.
ഫാരിസ് പെട്ടെന്ന് തന്നെ അങ്ങോട്ടുപോയി. അനസൂയക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.
എന്താണ് ഫാരിസിന്റെ മനസ്സിൽ എന്ന് അവൾ ഊഹിക്കാൻ ശ്രമിച്ചു.
ഇല്ല; ഭരത് ഉറങ്ങി കഴിഞ്ഞാൽ താൻ മെസ്സേജിന് വേണ്ടി കാത്തിരിക്കില്ല; അയാൾ പറഞ്ഞ പോലെ ഒന്നും ചെയ്യാനും പോകുന്നില്ല. അവൾ തീരുമാനിച്ചു.
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ ഫാരിസിനു നേരേ ഇടയ്ക്കിടയ്ക്ക് കണ്ണെറിഞ്ഞു. ഫാരിസാകട്ടെ ഭക്ഷണത്തിൽ തന്നെ ശ്രദ്ധയുന്നി ഇരിക്കുകയായിരുന്നു.
അവൾക്ക് ദേഷ്യം വന്നു. താൻ വിളിച്ചിട്ടാണ് വന്നത്. എന്നിട്ട് കള്ളും കുടിച്ച് ഫുഡും തട്ടി ഇരിക്കുന്നത് കണ്ടില്ലേ. അവൾ വിചാരിച്ചു.
ഹൈദരാലിയെ എങ്ങനെ ഡീൽ ചെയ്യുമെന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു സമാധാനമായേനെ.
ഡിന്നർ കഴിഞ്ഞു അല്പം കഴിഞ്ഞപ്പോൾ ഫാരിസ് യാത്രയായി. ഭരത് ഉടനെ തന്നെ ഉറങ്ങാൻ കിടന്നു. പാത്രങ്ങൾ കഴുകി അനസൂയ ബെഡ്റൂമിൽ ചെന്നപ്പോഴേക്കും അയാൾ ഉറങ്ങിക്കഴിഞ്ഞിരുന്നു. അയാളുടെ കൂർക്കം വലി അനസൂയയുടെ നിരാശ വർധിപ്പിച്ചതേ ഉള്ളൂ.
ലൈറ്റ് എല്ലാം അടച്ച് അവൾ കിടക്കാൻ തീരുമാനിച്ചു. പക്ഷേ ബെഡ്ഡിനടുത്ത് അവൾ കുറച്ചുനേരം നിന്ന് ആലോചിച്ചു.
ഫാരിസ് തന്നെ കാത്ത് പുറത്തു നിൽക്കുന്നുണ്ടാവുമോ?
താൻ വിളിച്ചിട്ടില്ലേ അയാൾ വന്നത്?
പക്ഷേ അയാൾ പറഞ്ഞപോലെ ഇറങ്ങിച്ചെന്നാൽ അയാൾ തന്നെ എന്തെങ്കിലും ചെയ്താലോ? ആരെങ്കിലും തങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടാലോ? അതുമല്ല ഭരത് എങ്ങാനും ഉണർന്നാലോ? പിന്നെ ഇവിടെ കൊലപാതകം നടക്കും.
എന്തായാലും ഇറങ്ങിപ്പോകുന്ന പ്രശ്നമില്ല. അവൾ തീരുമാനിച്ചു.
പക്ഷേ അയാൾ വന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി ഭരതേട്ടൻ ഉണർന്ന് വരികയും തന്നോടുള്ള ദേഷ്യം കൊണ്ട്
💬 Comments
View all comments