0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.4K

ചില ആഗ്രഹങ്ങൾ നഷ്ടപ്പെടുമ്പോൾ മറ്റു ചില ആഗ്രഹങ്ങൾ നിറവേറണം. അല്ലെങ്കിൽ നമ്മുടെ ലൈഫ് സീറോ ആവില്ലേ?"
"എന്താ തന്റെ ആഗ്രഹം?"
അയാൾ അവളുടെ കൈ ഉയർത്തി തന്റെ ചുണ്ടിലേക്കു ചേർത്തു. അനസൂയക്ക് കൈ വലിക്കണം എന്നുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞില്ല. അയാളുടെ ചുംബനമേറ്റ കൈയിലൂടെ വൈദ്യുതി കടന്നു പോകൂന്ന പോലെ അവൾക്കു തോന്നി.
അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു.

"എന്റെ ആഗ്രഹം ഇതൊക്കെ തന്നെയാണ്. ഇങ്ങനെ കുറച്ചു സമയം തന്റെ കൂടെ. തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാടോ. അതല്ലേ ഇത്രേം വല്യ ക്രൈം ചെയ്തിട്ടും തന്നെ ഞാൻ അറസ്റ്റു ചെയ്യാതിരിക്കുന്നത്?"
"ക്രൈമോ?"
അനസൂയ സംശയിച്ചു.
ഫാരിസ് ഒന്ന് ചിരിച്ചു. അയാളുടെ ശ്വാസം അവളുടെ മുഖത്ത് തട്ടി.
"തമാശയാണ്. ഒന്ന് ചിരിച്ചൂടെ ഇയാൾക്ക്?"
അനസൂയ ചിരിക്കാൻ ശ്രമിച്ചു.
"ഫാരിസേ നിനക്ക് പേടിയൊന്നുമില്ലേ? ഇങ്ങനെ ഇരുട്ടത്ത് നടക്കുമ്പോൾ ആരെങ്കിലും കണ്ടാലോ? തെരുവ് നായ്കൾ കടിക്കാൻ വന്നാലോ?"
ഫാരിസ് ചിരിക്കുന്നത് അരണ്ട വെളിച്ചത്തിലും അവൾ കണ്ടു.
"ഞാൻ ഒരു പോലീസുകാരനാണ്. എനിക്കേത് രാത്രിയിലും എവിടെ വേണമെങ്കിലും വരാം. ആരും ചോദിക്കില്ല; തെരുവു നായ്ക്കൾ അടക്കം."
"അപ്പോൾ ഇതൊന്നും ആദ്യമായിട്ടല്ല അല്ലേ. വേറെയും ഒരുപാടുണ്ടോ എന്നെപ്പോലെ ഇരകൾ?"
"താനെന്താടോ ഈ പറയുന്നത്. താനല്ല ഞാനാണ് ഇര. തൻറെ ചൂണ്ടയിൽ കൊളുത്തിയ ഇര. രണ്ടുദിവസം കൊണ്ട് കേസും തെളിയിച്ച് എൻറെ സുഹൃത്തിൻറെയും ഡിപ്പാർട്ട്മെന്റിന്റെയും കൈയ്യടി മേടിച്ച് എൻറെ പാട്ടിനു പോകണ്ട ഞാനാ ഇവിടെ കിടന്നു ഇരുട്ടും തപ്പി..."
"എന്തിനാ ഇങ്ങനെ ഇരുട്ടും തപ്പി വരുന്നത്?"
"തന്നെ കാണാനാണ്.തന്നെ കാണാൻ വേണ്ടി മാത്രം."
"അതിനുപകല് വന്നാൽ പോരേ.

💬 Comments

View all comments