Chapter Title : അനസൂയ [Krish]
ഗുണം?"
"വീടിൻറെ കുറവുകൾ അയാൾ കാണില്ലല്ലോ. പിന്നെ എൻറെ മുമ്പില് വെച്ച് വില പേശാനും അയാള് ശ്രമിക്കില്ല."
"അത് ശരിയാ. അങ്ങനെയാണെങ്കിൽ ഇനി എൻറെ കൂടെ കൂടുന്നോ? ഞാൻ കമ്മീഷൻ തരാം."
"അതു കൊള്ളാലോ."
അനസൂയ ചിരിച്ചു.
"താൻ ഇങ്ങനെ ചിരിക്കല്ലേ. ഞാനിപ്പം മയങ്ങി വീഴും."
"ഒന്ന് പോ മൻസൂറേ."
"സത്യം. തന്റെ ചിരി കണ്ടാൽ പിന്നെ പണ്ടേതോ സിനിമയിൽ പറഞ്ഞ പോലെ, ചുറ്റുമുള്ള ഒന്നും കാണാൻ പറ്റുന്നില്ല."
കണ്ണിൽ നോക്കിയുള്ള അവൻറെ പ്രശംസ കേട്ട് അനസൂയക്ക് നാണം തോന്നി.
രവി കൊടുത്ത അമ്പതിനായിരം രൂപ മൻസൂർ ഉടനെ തന്നെ അനസൂയക്ക് നൽകി.
അനസൂയ അത് വാങ്ങി അവനോട് നന്ദി പറഞ്ഞു.
"അപ്പൊ അമ്പതിനായിരം റെഡിയായി. ഇനി ബാക്കി പറഞ്ഞ അമ്പത് കുറച്ച് കഴിഞ്ഞിട്ട്; കേട്ടോ."
മൻസൂർ പറഞ്ഞു.
അനസൂയ തലയാട്ടി.
അവർ പോകാൻ വേണ്ടി പുറത്തേക്ക് വന്നപ്പോഴേക്കും മഴപെയ്യാൻ തുടങ്ങിയിരുന്നു.
"ഞാൻ വന്ന ബൈക്ക് കുറച്ചപ്പുറത്താ. ഞാൻ മഴ നിന്നിട്ട് പൊയ്ക്കോളാം," മൻസൂർ പറഞ്ഞു. "തനിക്കു വേണ്ടി ഞാൻ ഒരു ഓട്ടോ വിളിക്കാം."
പോർച്ച് ഇല്ലാത്ത വീട് ആയതുകൊണ്ട് ഓട്ടോയിൽ കയറുമ്പോഴും നനയാൻ സാധ്യതയുണ്ട് എന്ന് അനസൂയക്ക് തോന്നി. സിറ്റൗട്ടിൽ നിന്ന് ഇറങ്ങുന്ന സ്റ്റെപ്പുകൾ നനഞ്ഞു കുതിർന്നു കഴിഞ്ഞു.
"സാരമില്ല, മഴ നിന്നിട്ട് പോകാം." അവൾ പറഞ്ഞു.
മൻസൂറിന് സന്തോഷമായി.
"എന്താ മഴ! ഒരു ചായ കിട്ടിയാൽ എത്ര നന്നായിരുന്നു അല്ലേ."
അയാൾ ചോദിച്ചു. അൻസൂയ തല കുലുക്കി.
"ശരിയാ."
"ഞാൻ അടുക്കളയിൽ ഒന്നു നോക്കട്ടെ."
മൻസൂർ അകത്തേക്ക് നടന്നു. അനസൂയയും പിന്നാലെ ചെന്നു.
അടുക്കളയിൽ
💬 Comments
View all comments