0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.1K

ഇലക്ട്രിക് കുക്ക്ടോപ്പ് ഉണ്ടായിരുന്നു. കുറച്ചു പാത്രങ്ങളും. മുകളിലെ ഷെൽഫിൽ ചായപ്പൊടിയും പഞ്ചസാരയും ഉണ്ടായിരുന്നു.
"അടിപൊളി. കട്ടൻ ഉണ്ടാക്കാനുള്ള സെറ്റപ്പ് ഉണ്ട്."
മൻസൂർ ആവേശത്തിൽ പറഞ്ഞു.
അയാൾ ഉടനെ തന്നെ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് ചൂടാക്കാൻ വച്ചു. ചായ ഉണ്ടാക്കി.
അനസൂയ അടുത്തുതന്നെ നോക്കിനിന്നു.
"മൻസൂറിന് ചായ ഇടാൻ ഒക്കെ അറിയാമല്ലോ."
"പിന്നെ. എനിക്ക് പല കഴിവുകളും ഉണ്ട്."
"അത് ശരിയാ. ഒരു കഴിവ് ഞാനിപ്പോൾ കണ്ടു. മുഖത്തുനോക്കി ആരെയും പ്രശംസിക്കാനുള്ള കഴിവ്."
"ആ കഴിവ് തന്റെ കൂടെ നിന്നാൽ ആർക്കും വരും. താനെന്താ സിനിമയിൽ ഒന്നും ട്രൈ ചെയ്യാത്തെ?"
"ദേ പിന്നെയും."
അനസൂയ ചിരിച്ചു.

ചായ രണ്ട് കപ്പിലേക്ക് ഒഴിച്ച് ഒന്ന് അയാൾ അനസൂയക്ക് നൽകി.
പുറത്ത് കാറ്റു വീഴുന്നുണ്ടായിരുന്നു. വെള്ളത്തുള്ളികൾ വീണു സിറ്റൗട്ടാകെ നനഞ്ഞിരുന്നു. സിറ്റൗട്ടിലെ കസേര രണ്ടും ഹാളിലേക്ക് ഇട്ട് അവർ അവിടെയിരുന്നു ചായ കുടിച്ചു. കട്ടൻചായ നല്ല രസമുണ്ടായിരുന്നു.
"എന്തൊരു വൈബ്. പ്രണയം കിനിയുന്ന കാലാവസ്ഥ, അല്ലേ?"
മൻസൂർ ചോദിച്ചു.
അനസൂയ അയാളെ നോക്കി.
"കവിക്ക് ആരോടാണ് പ്രണയം തോന്നുന്നത്?"
"ഇവിടെ ഇപ്പോ ഭവതി മാത്രമല്ലേ ഉള്ളൂ?"
"അയ്യടാ എന്നിട്ട് എനിക്കങ്ങനെ തോന്നുന്നില്ലല്ലോ."
"സാരമില്ല പതിയെ തോന്നിക്കോളും. അതാണ് മഴയുടെ ശക്തി."
അനസൂയ മുഖത്ത് ഗൗരവം ഭാവിച്ച് ചായയിലേക്കു ഒന്ന് നോക്കി.
"താനീ ചായയിൽ ഒന്നും ഇട്ടിട്ടൊന്നുമില്ലല്ലോ?"
"ഇല്ല; എന്തേ?"
"അല്ല; മൻസൂറിന്റെ ഈ കോൺഫിഡൻസ് കണ്ടിട്ട് തോന്നിയതാണ്."
മൻസൂർ ചിരിച്ചു.
"ഐഡിയ തന്നതിന് നന്ദി. അടുത്ത തവണ അങ്ങനെ ചെയ്യാം. ഞാൻ കേട്ടിട്ടുണ്ട് സ്ത്രീകൾ നമുക്ക് ക്ലൂ തരും.

💬 Comments

View all comments