0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.5K

വലിയൊരു തുക അഡ്വാൻസും കൈപ്പറ്റിയിട്ടാണ് അന്ന് അദ്ദേഹം വീട്ടിൽ വന്നത്.
"ഇനി എൻ്റെ മോഷണം പോയ മൂന്നുലക്ഷം എനിക്ക് പുല്ലാ."
അയാൾ പറഞ്ഞു. പിന്നെ എന്തോ ഓർത്ത പോലെ അയാൾ അനസൂയയെ നോക്കി.
"നീ കുറച്ചുകാലം മുമ്പ് എന്നോട് പണം ചോദിച്ചിരുന്നില്ലേ, എന്തോ സ്റ്റാർട്ടപ്പ് തുടങ്ങാൻ? അതെന്തായിരുന്നു?"
ഭരത് ചോദിക്കുന്നത് കേട്ട് അനസൂയ ആദ്യമൊന്ന് പരിഭ്രമിച്ചു. തന്റെ കള്ളത്തരങ്ങൾ മനസ്സിലാക്കി കഴിഞ്ഞിട്ടാണോ ഭരത് അങ്ങനെ ചോദിക്കുന്നത് എന്ന് അവൾ ഭയന്നു.
ധൈര്യം സംഭരിച്ച് സംയമനം പാലിച്ച് അവൾ മറുപടി പറഞ്ഞു.
"അത് ഓൺലൈൻ ഓർഡറുകൾ ഡെലിവറി ചെയ്യാനുള്ള ചെറിയ ഒരു സ്റ്റാർട്ടപ്പാണ് ഭരതേട്ടാ. നമ്മൾ കാശുകൊടുത്ത് സാധനങ്ങൾ നമ്മുടെ അടുത്ത് സ്റ്റോക്ക് ചെയ്യുന്നു. കൂടുതൽ മൂവ്മെന്റ് ഉള്ള സാധനങ്ങളാണ് വെക്കുക. എന്നിട്ട് ഓർഡർ അനുസരിച്ച് അത് ഡെലിവറി ചെയ്തു കൊടുക്കുന്നു. ഡെലിവറിയുടെ സ്പീഡ് കൂടുമ്പോൾ കമ്പനിക്ക് കൂടുതൽ ലാഭം ഉണ്ടാകും. നമുക്ക് കമ്മീഷനും കിട്ടും."
"എത്രയാണ് ഇതിൻറെ ബജറ്റ്?"
"ഒരു മൂന്നോ നാലോ ലക്ഷം രൂപ വേണ്ടിവരുന്ന കാര്യമാണ്."
"എന്നാൽ ശരി ഇതുവെച്ചാേ. ഇത് 5 ലക്ഷം ഉണ്ട്. നിന്റെ സ്റ്റാർട്ടപ്പ് നടക്കട്ടെ."

അയാൾ രണ്ടു കെട്ട് നോട്ടുകൾ അവൾക്കു നേരെ നീട്ടി.
അനസൂയ കരഞ്ഞുപോയി.
"ഭരതേട്ടാ...!
"താൻ എന്റെ മുത്തല്ലേ?"
ഭരതേട്ടൻ അവളെ കെട്ടിപ്പിടിച്ചു.
അനസൂയ ഒരുപാട് കരഞ്ഞു. ഒരുപാട് ദിവസമായി മനസ്സിൽ കൊണ്ടുനടന്ന ഭയവും പരിഭ്രമവും പെട്ടെന്ന് അവളിൽ നിന്നും ഒഴുകിയിറങ്ങി. അവൾ നിർത്താതെ കരഞ്ഞു. പൊട്ടിക്കരഞ്ഞു.
ഭരത് അത്ഭുതപ്പെട്ടു.
"എന്തിനാ നീ ഇങ്ങനെ കരയുന്നത്?"
താൻ എന്തിനാണ് കരയുന്നത് എന്ന് അനസൂയ ആദ്യം

💬 Comments

View all comments