0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.5K

മനസ്സിലായില്ല. പിന്നെ ഒന്നാലോചിച്ചു.
മതി. എല്ലാം മതി.
ഒരൊറ്റ നിമിഷം കൊണ്ട് അവൾ ഒരു തീരുമാനത്തിലെത്തിയിരുന്നു.
"ഭരതേട്ടൻ എന്നോട് ക്ഷമിക്കണം. തല്ലണമെങ്കിൽ തല്ലിക്കോ. എന്നാലും ഇത് ഇനി ഇത് മറച്ചുവെക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഭരതേട്ടൻ അറിയാതെ ഞാൻ ഈ സ്റ്റാർട്ടപ്പ് തുടങ്ങിയിരുന്നു. പൈസ കടം കൊടുക്കുന്ന ഹൈദരാലിക്കയിൽ നിന്ന് കടം മേടിച്ചായിരുന്നു തുടങ്ങിയത്. പക്ഷേ ആ പണവും കൊണ്ട് ഏജന്റ് മുങ്ങി. ഞാൻ കുടുങ്ങി. ഹൈദരാലിക്ക് പൈസ മടക്കിക്കൊടുക്കാൻ ഇല്ലാത്തപ്പോൾ ഞാനാണ് ഭരതേട്ടന്റെ ആ പണം മോഷ്ടിച്ചത്. അല്ലാതെ എന്റെ പക്കൽ വേറെ മാർഗം ഒന്നുമുണ്ടായിരുന്നില്ല."
ഭരത് അന്തംവിട്ട് അവളെ തന്നെ നോക്കിയിരുന്നു. ഏതു നിമിഷവും അടി വീഴും എന്ന് അനസൂയക്ക് തോന്നി. പക്ഷേ അവൾ ഭയന്നില്ല.
"ഭരതേട്ടനോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഭരതേട്ടന്റെ കലിപ്പ് ഭാവം ഓർത്ത് ഞാൻ പേടിച്ചു പറയാനുള്ള ധൈര്യം കിട്ടിയില്ല. അടി കിട്ടും എന്ന് വിചാരിച്ചു. എനിക്ക് പേടിയ ഭരതേട്ടാ."
"എന്നിട്ട് ഇപ്പൊ പേടി മാറിയോ?"
"ഇല്ല. പക്ഷേ ഭരതേട്ടനോട് കള്ളം പറയാൻ ഇനി എനിക്ക് പറ്റില്ല. എന്റെ സ്റ്റാർട്ടപ്പിനെ പറ്റി ഭരതേട്ടൻ ചിന്തിച്ചല്ലോ; എനിക്ക് അത്രയും മതി."
ഭരത് അവളെ നോക്കി തെല്ലു നേരം നിന്നു.
പിന്നെ മെല്ലെ ചിരിച്ചു.
"താൻ ആ പണം എടുത്തില്ലായിരുന്നുവെങ്കിലും അത് എനിക്ക് നഷ്ടപ്പെടാതിരിക്കുകയോന്നുമില്ല. കാരണം ഞാൻ അത് ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുക്കാൻ വെച്ചിരിക്കുകയായിരുന്നു. ഈയിടെ ആണ് അറിഞ്ഞത് അതിന്റെ ആധാരം എല്ലാം ഫേക്ക് ആണ്. വേറൊരാള് മേടിച്ചിട്ട് ഇപ്പൊ കുടുങ്ങി നിൽക്കുവാണ്. അതുകൊണ്ട് ആ മൂന്നുലക്ഷം തനിക്കെങ്കിലും ഉപകാരപ്പെട്ടല്ലോ എന്നൊരു സന്തോഷമുണ്ട്."
അനസൂയ

💬 Comments

View all comments