Chapter Title : അനസൂയ [Krish]
വിശ്വസിക്കാനാവാതെ അയാളെ നോക്കി.
"താനിങ്ങനെ കണ്ണ് മിഴിച്ചു നോക്കണ്ട; ഞാൻ തന്നെ അടിക്കുയൊന്നും ഇല്ല."
അനസൂയ തലകുലുക്കി കണ്ണുതുടച്ചു.
ഭരത് അവളുടെ കൈകൾ രണ്ടും വാരിയെടുത്തു.
"ഞാൻ നിന്നെ അന്ന് അടിച്ചതുകൊണ്ടാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത് അല്ലെ? അല്ലെങ്കിൽ നീ അന്ന് തന്നെ എന്നോട് സത്യം പറഞ്ഞേനെ. ഇനി ഞാൻ അടിക്കില്ല. എന്ത് എത്ര ദേഷ്യം വന്നാലും. ദൈവമാണെ സത്യം."
അനസൂയ അയാളെ കെട്ടിപ്പിടിച്ചു കഴുത്തിലുമ്മ വച്ചു.
ഭരത് ചിരിച്ചു.
"കഴുത്തിലാണോടി ഉമ്മ വയ്ക്കുന്നത്?"
അയാൾ അവളുടെ മുഖം രണ്ടു കൈകൾ കൊണ്ടും പിടിച്ചു തനിക്ക് നേരെ പിടിച്ചു.
പിന്നെ അവളുടെ ചുണ്ടുകളിൽ ഉമ്മവച്ചു.
അനസൂയ രണ്ടു ചുണ്ടുകളും വിടർത്തി അയാളെ സ്വാഗതം ചെയ്തു.
"അഅപ്പോ ഇനി നമ്മുടെ കേസ് പിൻവലിക്കാം അല്ലേ?"
അല്പം കഴിഞ്ഞ് ഭരത് അവളോട് ചോദിച്ചു
"എൻറെ സുഹൃത്ത് ഫാരിസ് കേസ് അന്വേഷിച്ച് അന്വേഷിച്ച് വശംകെട്ടു കാണും. എങ്ങനെ പിടിക്കാനാ പാവം! കള്ളൻ കപ്പലിൽ തന്നെയല്ലേ?"
"അതെ, കള്ളൻ കപ്പലിൽ തന്നെയാ!"
അനസൂയ ചിരിച്ചു.
അപ്പോൾ തന്നെ അയാൾ ഫാരിസിന് ഫോൺ ചെയ്തു. മോഷണം നടന്നിട്ടില്ല എന്നും കാണാതെ പോയ പൈസ അയാൾക്ക് വേറെ ഒരു ഷെൽഫിൽ നിന്ന് കിട്ടി എന്നും പറഞ്ഞു.
"അതുകൊണ്ട് ഞാൻ കേസ് പിൻവലിക്കുവാ. ഞാൻ സ്റ്റേഷനിൽ വന്ന് റിട്ടൺ സ്റ്റേറ്റ്മെൻറ് തന്നോളാം."
ഭരത് പറയുന്നത് അനസൂയ അവിശ്വസനീയതയുടെ കേട്ടുനിന്നു.
ഭരതേട്ടൻ കേസ് പിൻവലിച്ചിരിക്കുന്നു! ഇനി ആരെയാണ് താൻ പേടിക്കേണ്ടത്?
ആരെയെങ്കിലും പേടിക്കേണ്ടതുണ്ടോ?
സന്തോഷത്തോടെ 'ഇല്ലാ...!' എന്ന് അലറാൻ തോന്നി അനസൂയക്ക്.
ഫോൺ കട്ട് ചെയ്ത് ഭരത് അവളെ
💬 Comments
View all comments